രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം കേരള സർവകലാശാല നിരസിച്ചു.

തിരിച്ചടി എന്നപോലെ സംസ്കൃത സർവകലാശാലയിൽ സർക്കാർ നിർദേശിച്ചവർക്കു ഡി ലിറ്റ് നൽകാനുള്ള തീയതി ഗവർണറും മരവിപ്പിച്ചു. മുൻ വിസി ഡോ.എൻ.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവർക്കു ഡി ലിറ്റ് നൽകാനാണു സംസ്കൃത സർവകലാശാല തീരുമാനിച്ചത്. ഇതു സംബന്ധിച്ച സിൻഡിക്കറ്റ് യോഗത്തിന്റെ നിർദേശം ഗവർണർ അംഗീകരിക്കുകയും ചെയ്തിരുന്നു

0

തിരുവനന്തപുരം | രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം കേരള സർവകലാശാല നിരസിച്ചു. സർക്കാരിനും സിൻഡിക്കറ്റിനും താൽപര്യമില്ലെന്ന മറുപടി വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള രേഖാമൂലം ചാൻസലർ കൂടിയായ ഗവർണർക്കു നൽകി.തിരിച്ചടി എന്നപോലെ സംസ്കൃത സർവകലാശാലയിൽ സർക്കാർ നിർദേശിച്ചവർക്കു ഡി ലിറ്റ് നൽകാനുള്ള തീയതി ഗവർണറും മരവിപ്പിച്ചു. മുൻ വിസി ഡോ.എൻ.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവർക്കു ഡി ലിറ്റ് നൽകാനാണു സംസ്കൃത സർവകലാശാല തീരുമാനിച്ചത്. ഇതു സംബന്ധിച്ച സിൻഡിക്കറ്റ് യോഗത്തിന്റെ നിർദേശം ഗവർണർ അംഗീകരിക്കുകയും ചെയ്തിരുന്നു.

താൻ ചാൻസലർ പദവി വഹിക്കുമ്പോൾ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്നു ഗവർണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു.

കേരള വിസിയെ വിളിച്ചു വരുത്തിയാണു രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്നു ഗവർണർ നിർദേശിച്ചത്. ഇക്കാര്യം രേഖാമൂലം നൽകുകയും ചെയ്തു. മുൻപ് കെ.ആർ.നാരായണനു ഡി ലിറ്റ് അനുവദിച്ച കീഴ്‍വഴക്കമുണ്ട്. ഗവർണറുടെ നിർദേശം വൈസ് ചാൻസലർ, സി‍ൻഡിക്കറ്റ് അംഗങ്ങളെ അറിയിച്ചു. അവർ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം തേടി. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാൻ താൽപര്യം ഇല്ലെന്നായിരുന്നു മറുപടി. തുടർന്നാണു വിസി ഗവർണറെ നേരിൽ കണ്ട് രേഖാമൂലം വിവരം അറിയിച്ചത്.

അതേസമയം, സിൻഡിക്കറ്റ് യോഗം ചേരാതെയാണു തീരുമാനം എടുത്തത്. സിൻഡിക്കറ്റ് ചേർന്നാൽ അംഗങ്ങളായ 6 സർക്കാർ പ്രതിനിധികൾക്ക് അവിടെ സർക്കാരിന്റെ അഭിപ്രായം പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാ‍ൻ യോഗം തന്നെ വേണ്ടെന്നുവച്ചെന്നാണ് ആക്ഷേപം. സംസ്കൃത സർവകലാശാലയിൽ ഡി ലിറ്റ് നൽകാനുള്ള നടപടി ഇതിനു സമാന്തരമായാണ് നടന്നത്.

ഇതിനിടെ ചാൻസലർ പദവിയെ ചൊല്ലി ഗവർണർ വിമർശനം കടുപ്പിച്ചതോടെ ഇനി എന്ത് എന്ന കാര്യത്തിൽ അനിശ്ചിതത്വവും തുടരുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഗവർണർ ഇന്ന് കൊച്ചിയിലേക്ക് പോകും. പാലക്കാട്ടുള്ള മുഖ്യമന്ത്രി ചൊവ്വാഴ്ചയേ തിരുവനന്തപുരത്തു മടങ്ങി എത്തൂ.
അതേസമയം ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂടാതെ മദ്യവുമായി പോയ വിദേശ പൗരനെ പൊലീസ് തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വകലാശാല പ്രശ്നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള വിസിക്കുള്ള ചാന്‍സലറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചിരിക്കുന്നത്

You might also like

-