കേരളത്തിലും ഭീകരാക്രമണ ഭീക്ഷണി ട്രെയിനിലും പൊതുസ്ഥലങ്ങളിൽ സ്ഥലങ്ങളിൽ സ്ഫോടനം ?

ഭീഷണിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം നൽകി.ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാതലത്തിലാണ് ഇന്ത്യയിലും ആക്രമണഭീഷണി. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടന്നേക്കുമെന്നാണ് ഭീഷണി.

0

തിരുവനന്തപുരം: കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി. കർണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം നൽകി.ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാതലത്തിലാണ് ഇന്ത്യയിലും ആക്രമണഭീഷണി. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടന്നേക്കുമെന്നാണ് ഭീഷണി.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബംഗലൂരു സിറ്റി പൊലീസിന് ലഭിച്ച ഫോൺ കോളിലായിരുന്നു ഭീഷണിസന്ദേശം.
ട്രയിനുകൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുകയെന്നും 19 ഭീകരർ തമിഴ്നാട്ടിലെ രാമാനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. അതേസമയം, ഭീഷണിയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കർണാടക പൊലീസ് മോധാവി മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

You might also like

-