2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കരം അറ്റുപോവാത്ത ഓർമ്മകൾ ” മതതീവ്രവാദികൾ കൈവെട്ടിമാറ്റിയ പ്രൊഫ. ടി. ജെ ജോസ ഫിന്

തൊടുപുഴ ന്യൂമാൻ കോളേജ് മുൻ അധ്യാപകൻ  പ്രൊഫ. ടി. ജെ ജോസഫും(അറ്റുപോവാത്ത ഓർമ്മകൾ)

0

തൃശൂര്‍ | 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മതതീവ്രവാദികൾ കൈവെട്ടിമാറ്റി ജീവിതം തകർത്ത തൊടുപുഴ ന്യൂമാൻ കോളേജ് മുൻ അധ്യാപകൻ  പ്രൊഫ. ടി. ജെ ജോസഫും(അറ്റുപോവാത്ത ഓർമ്മകൾ) സമൂഹത്തിലെ താഴെത്തട്ടിലെ പരുക്കൻ ജീവിതത്തിലൂടെ പൊരുതി കടന്നു വന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം.കുഞ്ഞാമനും (എതിര്) ആത്മകഥ വിഭാഗത്തിലെ പുരസ്ക്കാരത്തിന് അർഹരായി. നോവൽ വിഭാഗത്തിൽ ഡോ. രാജശ്രീയ്ക്കും((കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത) വിനോയ് തോമസിനുമാണ് (പുറ്റ്) പുരസ്ക്കാരം. ചെറുകഥയ്ക്ക് വി എം ദേവദാസ് രചിച്ച വഴി കണ്ടു പിടിക്കുന്നവര്‍ എന്ന കൃതിയ്ക്കാണ് പുരസ്ക്കാരം. യാത്രാവിവരണത്തിൽ നഗ്നരും നരഭോജികളും എന്ന കൃതിയിലൂടെ ലോട് ക്യാമറാമാൻ വേണു അർഹനായി. വൈശാഖനും പ്രൊഫ. കെ പി ശങ്കരനും വിശിഷ്ടാംഗത്വം നല്‍കും.അന്‍വര്‍ അലി (കവിത), ഡോ. ആര്‍ രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത-നോവല്‍), വിനോയ് തോമസ് (പുറ്റ്-നോവല്‍), വി എം ദേവദാസ് (വഴി കണ്ടു പിടിക്കുന്നവര്‍ – ചെറുകഥ), പ്രദീപ് മണ്ടൂര്‍ (നമുക്കു ജീവിതം പറയാം- നാടകം), എന്‍ ജയകുമാര്‍ (വിമര്‍ശനം), ഡോ. ഗോപകുമാര്‍ ചോലയില്‍ (വൈജ്ഞാനിക സാഹിത്യം), പ്രൊഫ. ടി. ജെ ജോസഫ് (അറ്റുപോവാത്ത ഓര്‍മകള്‍-ആത്മകഥ), എം കുഞ്ഞാമന്‍ (എതിര് -ആത്മകഥ), വേണു (നഗ്നരും നരഭോജികളും- യാത്രാ വിവരണം, അയ്മനം ജോണ്‍ (വിവര്‍ത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആന്‍ പാലി (ഹാസ സാഹിത്യം)

കവിതയ്ക്കുള്ള പുരസ്ക്കാരം അൻവർ അലിയ്ക്കും, നോവൽ വിഭാഗത്തിൽ ഡോ. ആർ രാജശ്രീയ്ക്കും(കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത) ലഭിക്കും. ഡോ. കെ ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍ കുട്ടി, കെഎ ജയശീലന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

You might also like

-