ഇതു പ്രതികാരമോ ! പകപോക്കലോ ?പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരിയില്ല; അരിവില നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ട് കുറക്കുമെന്ന് കേന്ദ്രം

233 കോടി രൂപയുടെ അരിക്ക് നല്‍ക്കാലം വിലനല്‍കേണ്ട. എന്നാല്‍ പിന്നീട് ഈ കേരള സര്‍ക്കാരില്‍ നിന്ന് ഈടാക്കും.

0

ഡൽഹി :പ്രളയദുരന്തത്തില്‍ വലയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ സൗജന്യ അരി ഇല്ല. 233 കോടി രൂപയുടെ അരിക്ക് നല്‍ക്കാലം വിലനല്‍കേണ്ട. എന്നാല്‍ പിന്നീട് ഈ കേരള സര്‍ക്കാരില്‍ നിന്ന് ഈടാക്കും. തുക നല്‍കാത്ത പക്ഷം കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ട് കുറയും. 89540 മെട്രിക്ക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.

നേരത്തെ പ്രളയക്കെടുതിയില്‍ താങ്ങായി വിദേശ മലയാളികള്‍ അയക്കുന്ന ദുരിതാശ്വാസ സഹായങ്ങള്‍ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കിയതോടെ ഇതില്‍ ഇളവ് നല്‍കുകയായിരുന്നു. സന്നദ്ധസംഘടനകള്‍ക്കും ഇളവനുവദിച്ചിട്ടുണ്ട്. വന്‍ നികുതി ഒടുക്കേണ്ടി വരുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അയച്ച സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഗള്‍ഫ് മലയാളികള്‍ സ്വരൂപിച്ച് നാട്ടിലേക്ക് അയക്കുന്ന ലോഡ് കണക്കിന് സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് സര്‍ക്കാര്‍ അടിയന്തിരമായി നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

കശ്മീരിലും ബീഹാറിലും പ്രളയം ഉണ്ടായ സമയത്ത് കേന്ദ്രം പ്രത്യേക ഉത്തരവുകള്‍ ഇറക്കി സാധനങ്ങള്‍ അയക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നാല് ദിവസം മുമ്പ് ഇതേ മാതൃകയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ഈ ആവശ്യമാണ് ഒടുവില്‍ കേന്ദ്രം അംഗീകരിച്ചത്

കേരളത്തിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ അയക്കുന്ന നിരവധി പേര്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ കഴിയാത്തതിലെ നിസഹായവസ്ഥ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു

You might also like

-