കാണാതായ 13 വയസുകാരി ചെന്നൈയിലെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു.

കേരള പൊലീസിന്റെ അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘം ചെന്നൈയിലേക്ക് തിരിച്ചിരുന്നു. നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്. കന്യാകുമാരിയിലെ സിസിടിവി പരിശോധനയിൽ‌ കുട്ടി പ്ലാറ്റ്ഫോമിൽ നിന്നും തിരികെ ട്രെയിനിൽ കയറുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

0

തിരുവനന്തപുരം | കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി ചെന്നൈയിലെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു.കാണാതായ കുട്ടി ട്രെയിൻ ഇറങ്ങുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു .ചെന്നൈയിൽ നിന്ന് സഹോദരൻ താമസിക്കുന്ന സ്ഥലമായ ബെം​ഗളൂരുവിലേക്കോ ഗുഹാവട്ടിയിലേക്ക് പോകാനോ സാധ്യതയുണ്ടെന്ന് എസിപി നിയാസ് പറഞ്ഞു. അസമിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വിജയവാഡയിൽ അന്വേഷിക്കാനും നീക്കം. ആന്ധ്ര പോലീസിനോട് പൊലീസ് സഹായം തേടി.

കേരള പൊലീസിന്റെ അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘം ചെന്നൈയിലേക്ക് തിരിച്ചിരുന്നു. നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്. കന്യാകുമാരിയിലെ സിസിടിവി പരിശോധനയിൽ‌ കുട്ടി പ്ലാറ്റ്ഫോമിൽ നിന്നും തിരികെ ട്രെയിനിൽ കയറുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.നാഗർകോവിലിൽ ട്രെയിൻ നിർത്തിയപ്പോൾ രണ്ടാമത്തെ പ്ലാറ്റഫോമിൽ പെൺകുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളമെടുത്ത് തിരികെ കയറി. നാഗർകോവിൽ സ്റ്റേഷനിൽ 3.53 നാണ് ഇറങ്ങിയത്. ആർപിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നിർണ്ണായക വിവരം ലഭിച്ചത്. പെൺകുട്ടിയെ ശുചിമുറിയിൽ കണ്ടിരുന്നെന്ന് ശുചീകരണ തൊഴിലാളി മൊഴി നൽകിയിരുന്നു.

അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പതിമൂന്നൂകാരിയായ തസ്മിദ് തംസും കഴക്കൂട്ടത്തെ വാടകവീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇന്നലെ രാവിലെ പത്തുമണിയോടെയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തി ബംഗളൂരു-കന്യാകുമാരി ട്രെയിനില്‍ കയറി. ഈ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത് പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ്. ഇന്നലെ ഉച്ചയ്ക്ക് അതേ ട്രെയിനിലുണ്ടായിരുന്ന ബബിത എന്ന വിദ്യാര്‍ഥിനിയാണ് കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ഫോട്ടോ എടുത്തത്. പെണ്‍കുട്ടി കരയുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും കണ്ടതിലെ അസ്വാഭാവികതയായിരുന്നു കാരണം. തസ്മിദിനെ കാണാനില്ലെന്ന വാര്‍ത്ത കണ്ടാണ് ബബിത ഈ ഫോട്ടോ പൊലീസിന് കൈമാറുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ ഇറങ്ങി വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലുളള വിവരമാണ് ലഭിച്ചതും. എന്നാൽ കുട്ടി അവിടെ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ടതായാണ് വിവരം. ഇപ്പോൾ ചെന്നൈയിൽ ഇറങ്ങിയ കുട്ടി അവിടെ നിന്നും ഗുവാഹത്തിയിലേക്കും പുറപ്പെട്ടുവെന്നാണ് പൊലീസ് നൽകുന്ന സൂചന.

You might also like

-