കേരളം പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമിയിൽ.
പ്രശസ്ത എഴുത്തുകാരനും വേദാധ്യാപകനുമായ ഡോ. തോംസൺ കെ. മാത്യൂവാണ് ഈ സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ.
ഫ്ലോറിഡ:-നോർത്ത് അമേരിക്കയിലും കാനഡായിലും ഉള്ള പെന്തക്കൊസ്തുകരായ എഴുത്തുകാരുടെ പൊതുവേദിയായ കേരളം പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം 2019-ലെ ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമി എയർപോർട് കൺവൻഷൻ സെന്ററിൽ വച്ചു പിസിനാക് സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും.
പ്രശസ്ത എഴുത്തുകാരനും വേദാധ്യാപകനുമായ ഡോ. തോംസൺ കെ. മാത്യൂവാണ് ഈ സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ. ഇൻഡ്യയിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രഗൽഭരായ എഴുത്തുകാരും മാധ്യമ പ്രതിനിധികളും ഈ വർഷത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മികച്ച എഴുത്തുകാർക്കുള്ള 2019-ലെ അവാർഡുകളും സമ്മേളനത്തോടനുബന്ധിച്ചു നൽകുന്നതാണ്. സി. എസ്. ജോർജ് , ലൗലി ഷാജി തോമസ്, ഡോ. തോംസൺ കെ. മാത്യൂ , ജോസഫ് കുര്യൻ എന്നിവരാണ് 2019-ലെ അവാർഡ് ജേതാക്കൾ.
പിസിനാക് -2019 നോടു അനുബന്ധിച്ചു യുവഎഴുത്തുകാർക്കു വേണ്ടിയുള്ള പ്രത്യേക ശില്പശാലയും ഉണ്ടായിരിക്കും.
ഈ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി റവ. തോമസ് കിടങ്ങാലിൽ (പ്രസിഡന്റ്), റവ. ഡോ. ഷിബു സാമുവേൽ (വൈസ് പ്രസിഡന്റ്), ഡോ. സാം കണ്ണംപള്ളി (സെക്രട്ടറി), വിൽസൺ തരകൻ (ജോയിന്റ് സെക്രട്ടറി), റവ. മനു ഫിലിപ്പ് (ട്രഷറർ), ഏലിയാമ്മ വടകോട്ട് (ലേഡീസ് കോ-ഓർഡിനേറ്റർ) എന്നിവരടങ്ങുന്ന നാഷണൽ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.