അർധരാത്രിയിൽ കേന്ദ്ര അവഗണനക്കെതിരെ പാർലമെന്‍റിൽ വാദിച്ച് കേരളാ എംപിമാർ

റെയിൽവേ ധനാഭ്യർത്ഥന ചർച്ചയായിലാണ് രാത്രി വൈകിയും കേരളാ എം പി മാർ സംസ്ഥാത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ പ്രതികരിച്ചത്

0

ഡൽഹി : കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാട്ടുന്ന അവഹണനയെതുറന്നുകാട്ടി കേരളാ എം പി മാർ ,റെയിൽവേ ധനാഭ്യർത്ഥന ചർച്ചയായിലാണ് രാത്രി വൈകിയും കേരളാ എം പി മാർ സംസ്ഥാത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ പ്രതികരിച്ചത് .റെയിൽവേ ബില്ല് അംഗങ്ങളുടെ ചർച്ചക്ക് ശേഷം വ്യാഴാഴ്ച തന്നെ പൂർത്തിയാക്കാൻ തീരുമാനിച്ചതിനാൽ ചർച്ച പാർലമെന്‍റിൽ അർധരാത്രി വരെ തുടർന്നത്. കേരളത്തിനോട് റെയിൽവേ വർഷങ്ങളായി തുടർന്ന അവഗണനയെക്കുറിച്ചാണ് എല്ലാ എം പി മാരും ശബ്‌ദമുയർത്തി ചർച്ചയിൽ പങ്കെടുത്ത എ എം ആരിഫ്, അടൂർ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബഹന്നാൻ, ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, വി കെ ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ സംസ്ഥാനത്തോടെ വിവേചനം കാട്ടുന്ന കേന്ദ്രസർക്കാർ നടപടി തുറന്നുകാട്ടി .പ്രധാനമായും കേരളത്തിൽ പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങാത്തതും, നിലവിലുള്ള ട്രെയിനുകളിൽ ബോഗികളുടെ ശോച്യാവസ്ഥയും, ട്രെയിനുകൾ വൈകി ഓടുന്നതും മിക്ക എംപിമാരും ചർച്ചയിൽ ചൂണ്ടിക്കാട്ടി. 12 മണിയ്ക്കാണ് ചർച്ച അവസാനിപ്പിച്ചത്. റെയിൽവേ മന്ത്രി ഇന്ന് എംപിമാർ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയും

You might also like

-