ബജറ്റ് ; അവഗണനക്കെതിരെ കേരളം കേന്ദ്രത്തെ സമീപിക്കും

റബറിന്‍റെ സബ്സിഡി വര്‍ദ്ധിപ്പിക്കുക, ചെന്നൈ-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, ആയുര്‍വ്വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആവശ്യങ്ങളുടെ മേലും കേന്ദ്രം കണ്ണടച്ചു

0

തിരുവനന്തപുരം :കേന്ദ്ര ബജറ്റില്‍ അവഗണിച്ചതിനെതിരെ കേന്ദ്രത്തെ കേരളംഒറ്റകെട്ടായി കേന്ദരത്തെ സമീപിക്കും പ്രളയനാന്തര പുന നിർമ്മാണം ഉൾപ്പെടെ ഉള്ള പ്രശനങ്ങളിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ കുടി പിന്തുണയോടെ സർക്കാർ കേന്ദ്രത്തെ സമിപ്പാകുന്നത് . ബജറ്റിൽ ഉള്പെടുത്തില്ലങ്കിലും ബജറ്റിന് പുറത്ത് പണം അനുവദിക്കണമെന്നാവും കേരളം ആവശ്യപ്പെടുക. കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങലുടെ വിഹിതം വർധിപ്പിക്കാനും കേരളം സമ്മർദ്ദം ചെലുത്തും.

കേന്ദ്ര ബജറ്റ് മുന്നിൽ കണ്ട് ഒൻപതിന ആവശ്യങ്ങളാണ് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ ഒന്നിനും കാര്യമായ പരിഗണന ലഭിച്ചില്ല. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി വായ്പ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് 3.5 ശതമാനമാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. റബറിന്‍റെ സബ്സിഡി വര്‍ദ്ധിപ്പിക്കുക, ചെന്നൈ-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, ആയുര്‍വ്വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആവശ്യങ്ങളുടെ മേലും കേന്ദ്രം കണ്ണടച്ചു. ആരോഗ്യ രംഗത്തെ വളർച്ചക്ക് എയിംസിനായുള്ള കാത്തിരിപ്പ് നീളുന്നത് തിരിച്ചടിയുമായി. ആവശ്യങ്ങൾ അക്കമിട്ട് നിരത്തി വീണ്ടും കേന്ദ്രത്തിന്റെ വാതിലിൽ മുട്ടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.

റബർ ബോർഡ്, സ്പൈസസ് ബോർഡ്, കൊച്ചിൻ പോർട്ട്, കാഷ്യൂ പ്രൊമോഷൻ കൌൺസിൽ എന്നിവക്ക് ബജറ്റിൽ അനുവദിച്ച വിഹിതം പോരായെന്നും കേരളം കേന്ദ്രത്തെ അറിയിക്കും. കേരളത്തിന്റെ അർഹതക്കനുസരിച്ച നികുതി വിഹിതം ലഭിച്ചില്ലെന്ന് ബോധ്യപ്പെടുത്തി അത് നേടിയെടുക്കാനുള്ള സമ്മർദ്ദം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനത്തിന്റെ തീരുമാനം.

You might also like

-