ആലപ്പുഴയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു,കേരളത്തിൽ കോവിഡ് മരണം 9
രണ്ട് തവണ ഹൃദയാഘാതവുമുണ്ടായി. തലച്ചോറിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ വെള്ളിയാഴ്ച ഉച്ചക്ക് 2:15ഓടെ മരിച്ചു. വൈകുന്നേരമാണ് സ്രവ പരിശോധനാ ഫലം വന്നത്.
ആലപ്പുഴ: നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 9 ആയി.മെയ് 27ന് അബുദാബിയിൽ നിന്നുമാണ് ജോസ് ജോയി നാട്ടിലെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ മരിച്ചു. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജോഷി മേയ് 11ന് ദുബായ്-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വറന്റീൻ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മേയ് 16ന് സാംപിൾ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേയ് 18ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മേയ് 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതല്‍ വെന്റിലേറ്ററിലായിരുന്നു.മരണ കാരണം കരൾ രോഗവും കോവിഡും. എട്ട് മാസം മുമ്പാണ് ജോസ് ഗൾഫിലേക്ക് പോയത്. വിവാഹം കഴിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും