ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി

സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങള്‍ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കുന്നുവെന്നും പറഞ്ഞു

0

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങള്‍ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കുന്നുവെന്നും പറഞ്ഞു. കിറ്റക്‌സ് വിഷയത്തിലടക്കം സര്‍ക്കാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ട്വിറ്ററില്‍കൂടി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ട്വീറ്റ്

ആര്‍പിജി എന്റര്‍പ്രൈസിസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദിപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിച്ചതിന് നന്ദിയെന്നും നിങ്ങളുടെ സത്യസന്ധതയെ വളരെയധികം വിലമതിക്കുന്നുവെന്നും ഹര്‍ഷ് ഗോയങ്കയെ ടാഗ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴിലുടമകളാണെന്നും പ്രാദേശിക ഭരണകൂടം നല്ല പിന്തുണയാണ് നല്‍കുന്നതെന്നുമായിരുന്നു ഗോയങ്ക ട്വീറ്റ് ചെയ്തത്.

അതേസമയം കേരളം വ്യവസായി സൗഹൃദമല്ലായെന്ന കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ആര്‍എസ്പി നേതാവ് സാബു എം ജേക്കബ്. ഒരു നാട്ടില്‍ വ്യവസായ സ്ഥാപനം ആരംഭിച്ച് അവിടുത്തെ ശ്രോതസുകളെല്ലാ്ം ഉപയോഗിച്ച് വളര്‍ന്നു വന്‍മരം ആയശേഷം അതേ മണ്ണിനെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരു സാധാരണ ചെറുകിട സ്ഥാപനത്തില്‍ നിന്നും ആരംഭിച്ച് സഹസ്രകോടികളുടെ പ്രൊജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് കിറ്റെക്‌സിനെ വളര്‍ത്തിയതില്‍ ഈ നാടിനും ജനങ്ങള്‍ക്കും പങ്കുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും ഷിബു ബേബി ജോണ്‍ ഓര്‍മ്മിപ്പിച്ചു.കേരളത്തെ അടച്ചാക്ഷേപിക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ ഇത്രയും പറയാതിരിക്കാന്‍ കഴിയില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു

Share this on WhatsApp
0
You might also like

-