”ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം” കര്‍ഷക മഹാപഞ്ചായത്ത് മൂവാറ്റുപുഴയില്‍

ഭൂ നിയമങ്ങള്‍മൂലം പീഡിപ്പിക്കപ്പെടുന്ന ജനത, വന്യജീവി സംഘര്‍ഷവും വനനിയമങ്ങളും, സംസ്ഥാന ധനകാര്യ പ്രതിസന്ധി, മനുഷ്യരും പരിസ്ഥിതിയും, വികസനത്തില്‍ ഒഴിവാക്കപ്പെട്ടവര്‍ ഒന്നിക്കുന്നു, കാര്‍ഷിക ചെറുകിട കച്ചവട മേഖലയിലെ പ്രതിസന്ധികള്‍, കുടുംബശ്രീ മോഡലില്‍ കര്‍ഷക ശ്രീ, കര്‍ഷക മഹാപഞ്ചായത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നയരൂപീകരണം, ഒഴിവാക്കപ്പെട്ടവരുടെ പ്രകടന പത്രിക തയ്യാറാക്കി രാഷ്ട്രീയ നേതൃത്വത്തിന് സമര്‍പ്പിക്കല്‍ തുടങ്ങി കേരളത്തെ പൊതുവായി ബാധിക്കുന്ന 9 വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ക്ലാസുകളും ചര്‍ച്ചകളുമാണ് രണ്ട് ദിവസം നടക്കുന്നത്.

കോട്ടയം | സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 111 കര്‍ഷക ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ ”ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം” അടിസ്ഥാന വിഷയമാക്കി രണ്ട് ദിവസത്തെ കര്‍ഷക മഹാപഞ്ചായത്ത് 2025 മേയ് 10, 11 തീയതികളില്‍ മൂവാറ്റുപുഴ നെസ്റ്റില്‍ നടക്കുന്നു.
ഭൂ നിയമങ്ങള്‍മൂലം പീഡിപ്പിക്കപ്പെടുന്ന ജനത, വന്യജീവി സംഘര്‍ഷവും വനനിയമങ്ങളും, സംസ്ഥാന ധനകാര്യ പ്രതിസന്ധി, മനുഷ്യരും പരിസ്ഥിതിയും, വികസനത്തില്‍ ഒഴിവാക്കപ്പെട്ടവര്‍ ഒന്നിക്കുന്നു, കാര്‍ഷിക ചെറുകിട കച്ചവട മേഖലയിലെ പ്രതിസന്ധികള്‍, കുടുംബശ്രീ മോഡലില്‍ കര്‍ഷക ശ്രീ, കര്‍ഷക മഹാപഞ്ചായത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നയരൂപീകരണം, ഒഴിവാക്കപ്പെട്ടവരുടെ പ്രകടന പത്രിക തയ്യാറാക്കി രാഷ്ട്രീയ നേതൃത്വത്തിന് സമര്‍പ്പിക്കല്‍ തുടങ്ങി കേരളത്തെ പൊതുവായി ബാധിക്കുന്ന 9 വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ക്ലാസുകളും ചര്‍ച്ചകളുമാണ് രണ്ട് ദിവസം നടക്കുന്നത്.

ക്ലാസുകളും ചര്‍ച്ചകളും നയിക്കുന്നത് ഹൈക്കോടതി റിട്ട. ജഡ്ജി, പ്രമുഖരായ റിട്ടയേര്‍ഡ് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍, ദേശീയ തലത്തില്‍ അറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി വിദഗ്ധര്‍, സമുദായ-മത-സാംസ്‌കാരിക നേതാക്കള്‍, സുപ്രീംകോടതി-ഹൈക്കോടതി അഭിഭാഷകര്‍ എന്നിവരാണ്. വിശദമായ സമീപനരേഖ ഓരോ വിഷയത്തിലും തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. 2025 മെയ് 10 ന് റിട്ട. ഹൈക്കോടതി ജഡ്ജി കെമല്‍പാഷ ദേശീയ കര്‍ഷക സമര നേതാവ് ശിവകുമാര്‍ വര്‍മ്മ കക്കാജിയുടെ സാന്നിദ്ധ്യത്തില്‍ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യും.
സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജയിംസ് വടക്കന്‍, ഡല്‍ഹി കര്‍ഷക സമര കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ട്രസ്റ്റി ഡിജോ കാപ്പന്‍, വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ കോഴിക്കോട് ചെയര്‍മാന്‍ ജോയി കണ്ണംചിറ, സുപ്രീംകോടതി നിയമിച്ച അന്തര്‍ സംസ്ഥാന നദീതര്‍ക്ക പരിഹാര സെല്‍ അംഗം റോജര്‍ സെബാസ്റ്റ്യന്‍, അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലി, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ്, ഫാര്‍മേഴ്‌സ് അവയര്‍നെസ് റിവൈവല്‍ മൂവ്‌മെന്റ് (ഫാം) സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സീസ്, ഫാംകോ ചെയര്‍മാന്‍ സുജി മാസ്റ്റര്‍, പരിയാരം കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ ജിന്നറ്റ് മാത്യു, മാങ്കുളം പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ മാത്യു ജോസ്, മലനാട് കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, പെരിങ്ങാട് പുഴസംരക്ഷണ സമിതി ചെയര്‍മാന്‍ ഷൈജു തിരുനെല്ലൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

You might also like

-