കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

ലോക് ഡൗണിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ കഴി‍ഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്

0

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ക്വാറന്‍റീനില്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ ചീഫ് ജസ്റ്റിസിനോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടിരുന്നു. ലോക് ഡൗണിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ കഴി‍ഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇരു സംസ്ഥാനങ്ങളുടെയും പ്രത്യേക അനുമതിയോടെയായിരുന്നു മടങ്ങിവരവ്. വാളയാറില്‍വെച്ച്‌ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ചീഫ് ജസ്റ്റിസിനേയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരെയും പരിശോധിച്ചു.
ഇന്നലെയാണ് എറണാകുളം ജില്ലാ ആരോഗ്യവിഭാഗം ചീഫ് ജസ്റ്റിസും നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് അറിയിച്ചത്. ഇക്കാര്യം അദ്ദേഹത്തിന്‍റെ ഓഫീസിനെയും ധരിപ്പിച്ചു.

എന്നാല്‍ ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തിയ ജസ്റ്റിസ് എസ് മണികുമാര്‍ 14 ദിവത്തെ സ്വയം നിരീക്ഷണത്തിലാണെന്നാണ് ഹൈക്കോടതി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചീഫ് ജസ്റ്റിസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന പെഴ്സണല്‍ അസിസ്റ്റന്‍റ്, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരോട് നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈയാഴ്ച തന്നെ ഹൈക്കോടതിയിലെ ഒരു മുതിര്‍ന്ന ജ‍‍ഡ്ജി വിരമിക്കുന്നുണ്ട്. ഈ വിരമിക്കല്‍ ചടങ്ങടക്കം ഓണ്‍ലൈനിലൂടെ ആക്കാനാണ് ആലോചന.

You might also like

-