കേരള വിഭവങ്ങള്‍ ഒഴിവാക്കിയ തീരുമാനം പിൻവലിച്ച റെയിൽവേ
കേരള വിഭവങ്ങള്‍ റെയില്‍വെ മെനുവില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ച ഇന്ത്യന്‍ റെയില്‍വെ പഴംപൊരിയും പൊറോട്ടയും മാത്രമല്ല, കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോന്നിരുന്ന, മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും നേരത്തെ പുതുക്കിയ മെനുവില്‍ ഇല്ലായിരുന്നു.മലയാളി യാത്രികര്‍ ഇതിനെതിരെ രംഗത്തെത്തുകയും എംപി ഹൈബി ഈഡന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് കത്തെഴുതുക കൂടു ചെയ്തതോടെയാണ് തീരുമാനം പിന്‍വലിച്ചത്.