“നെല്ലിന്റെ വില നൽകാതെ കർഷകരെ കണ്ണീരു കുടിപ്പിക്കുന്ന താന്തോന്നിത്തവും തോന്ന്യാസവും എൽഡിഎഫിൽ വേണ്ട ഭക്ഷ്യമന്ത്രിയെ മുന്നണിയുടെ നയം പഠിപ്പിക്കണം കേരള കർഷകസംഘം

നെല്ലിന്റെ വില ആവശ്യപ്പെട്ടു കേരള കർഷകസംഘം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫിസിലേക്കു നടത്തിയ മാ‍ർച്ചിലാണു ഭക്ഷ്യ, കൃഷി വകുപ്പുകൾക്കും മന്ത്രിമാ‍ർക്കും എതിരെ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചത്. നെല്ലിന്റെ വില കിട്ടാതെ കർഷകർ സപ്ലൈകോ ഉദ്യോഗസ്ഥരെ തെരുവിൽ കാണേണ്ടി വരുന്നതിനു മുൻപു മര്യാദയ്ക്കു പണം നൽകണം. ഇല്ലെങ്കിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഓഫിസുകൾ പ്രവർത്തിക്കില്ല.

0

പാലക്കാട് | “വാഴക്കുലയുമായി നവമാധ്യമങ്ങളിൽ പടമിട്ടാൽ കൃഷിക്കാരനാകില്ല, കൃഷിമന്ത്രിക്കു പണി അറിയില്ലെങ്കിൽ മാറണം
പാലക്കാട് നെല്ലിന്റെ വില നൽകാതെ കർഷകരെ കണ്ണീരു കുടിപ്പിക്കുന്ന താന്തോന്നിത്തവും തോന്ന്യാസവും എൽഡിഎഫിൽ വേണ്ടെന്നും ഭക്ഷ്യമന്ത്രിയെ മുന്നണിയുടെ നയം പഠിപ്പിക്കണമെന്നും സിപിഎം അനുകൂല കേരള കർഷകസംഘം ആവശ്യപ്പെട്ടു. വാഴക്കുല വെട്ടി അതുമായി നവമാധ്യമങ്ങളിൽ പടം ഇട്ടതുകൊണ്ടൊന്നും കൃഷിക്കാരനാകില്ലെന്നും അവരുടെ ബുദ്ധിമുട്ട് അറിയില്ലെന്നും കൃഷിമന്ത്രിക്ക് ആ പണി അറിയില്ലെങ്കിൽ മാറിപ്പോകണമെന്നും വിമർശനം ഉന്നയിച്ചു.

നെല്ലിന്റെ വില ആവശ്യപ്പെട്ടു കേരള കർഷകസംഘം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫിസിലേക്കു നടത്തിയ മാ‍ർച്ചിലാണു ഭക്ഷ്യ, കൃഷി വകുപ്പുകൾക്കും മന്ത്രിമാ‍ർക്കും എതിരെ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചത്. നെല്ലിന്റെ വില കിട്ടാതെ കർഷകർ സപ്ലൈകോ ഉദ്യോഗസ്ഥരെ തെരുവിൽ കാണേണ്ടി വരുന്നതിനു മുൻപു മര്യാദയ്ക്കു പണം നൽകണം. ഇല്ലെങ്കിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഓഫിസുകൾ പ്രവർത്തിക്കില്ല.

ഭക്ഷ്യ സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകൾ എൽഡിഎഫ് സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്നു. 400 കോടി കടമെടുത്തു, കടമെടുക്കും എന്നൊക്കെ പറയാൻ തുടങ്ങി കാലമെത്രയായി. എന്നിട്ടും നെല്ലിന്റെ വില കിട്ടിയില്ല. ധനമന്ത്രി പണം നൽകിയിട്ടല്ല മുൻപും നെല്ലിന്റെ വില നൽകിയിരുന്നത്. സഹകരണ ബാങ്കുകളിൽ നിന്നുൾപ്പെടെയാണു തുക നൽകിയിരുന്നത്. കേരള ബാങ്ക് കൂടുതൽ പലിശ ചോദിച്ചെന്നു സപ്ലൈകോ സർക്കാരിനെയും വകുപ്പു മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു. കൂടുതൽ തുകയ്ക്ക് ഇതര ബാങ്കുകളി‍ൽ നിന്നു വായ്പ എടുത്തതിന് എന്ത് ഉപഹാരം കിട്ടി എന്നത് അന്വേഷിക്കേണ്ടി വരും. ഇതുവഴി സർക്കാരിനു കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയുണ്ടാകും.

നെല്ല് സംഭരിച്ചതിന്റെ 30% കര്‍ഷകര്‍ക്ക് മാത്രമാണ് ഇതുവരെ നെല്ലിന്റെ വില നല്‍കിയത്. സംസ്ഥാനത്താകെ 850 കോടി രൂപയോളം നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ നല്‍കുക, കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകളുടെ കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകസംഘം മുന്നോട്ടുവയ്ക്കുന്നത്. 28.32 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് സപ്ലൈകോ നെല്ല് സംഭരിച്ചത്. കേരള ബാങ്കുമായിട്ടാണ് കഴിഞ്ഞപ്രാവശ്യം കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ കേരള ബാങ്ക് 7.5 ശതമാനം പലിശയ്ക്ക് പണം കൊടുക്കാന്‍ തയ്യാറായിട്ടും ഈ വര്‍ഷം 8.5% പലിശയ്ക്ക് ഫെഡറല്‍ ബാങ്ക്, കാനറാ ബാങ്ക്, എസ്ബിഐ എന്നീ മൂന്ന് ബാങ്കുകളുമായിട്ടാണ് സപ്ലൈകോ കരാര്‍ ഉണ്ടാക്കിയത്. എന്തുകൊണ്ടാണ് കേരള ബാങ്കുമായി കരാര്‍ ഉണ്ടാക്കാത്തത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥരും ബാങ്കുകളുമായി ചേര്‍ന്നുള്ള കള്ളക്കളിയാണ് ഇതിനു പിന്നില്‍ എന്ന് സംശയിക്കുന്നു. ചില കണക്കുകളിലെ പിശക്മൂലം കഴിഞ്ഞ സീസണില്‍ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില പോലും ഇനിയും കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കും. നെല്ല് സംഭരണത്തിലെ അപാകതകള്‍ കൃഷിക്കാരില്‍ പ്രതിഷേധവും നിരാശയും ശക്തിപ്പെട്ടിരിക്കുകയാണ്. നെല്ല് സംഭരിക്കാന്‍ ചുമതലപ്പെടുത്തിയ സപ്ലൈകോ കേരള ബാങ്കിനെ മാറ്റി നിര്‍ത്തിയ നിലപാടാണ് ഒരു പ്രധാന കാരണം. ഈ സാഹചര്യത്തില്‍ നെല്ല് സംഭരണത്തിന് കേരള ബാങ്കിനെ ചുമതലപ്പെടുത്തുക, കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് നെല്ലിന്റെ വില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിഛയിരുന്നു സമരം

മാർച്ച് ജില്ലാ സെക്രട്ടറി എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷനായി. ട്രഷറർ എസ്.സുഭാഷ് ചന്ദ്രബോസ്, സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ്, പാലക്കാട് ഏരിയ സെക്രട്ടറി എസ്.സഹദേവൻ എന്നിവർ പ്രസംഗിച്ചു. കൃഷി മന്ത്രിക്കെതിരെ സി പി ഐ യുടെ പോഷക സംഘടനാ കിസാൻ സഭയും രങേത്തെത്തിയിരിന്നു .

You might also like

-