മൂന്നാർ കേരളാ ഫാം ആനസഫാരികേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു

വിനോദ സഞ്ചാരികൾക്ക് ആയുർവേദ ഒഷധങ്ങളും സ്‌പൈസസും വില്പന നടത്തി വന്നിരുന്ന കേരളാ ഫാമിന് ആന സഫാരി നടത്തുന്നതിന് ലൈസൻസ് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ആന സഫാരി നടത്താൻ കഴിയു എന്നിരിക്കെ ഈ സ്ഥാപനത്തിനെതിരെ മൃഗ സ്നേഹികളുടെ സംഘടനാ ജില്ലാ  അനിമൽ വെൽഫെയർ ബോർഡിന്റെ ചെയർ പേഴ്‌സൺ ആയ ഇടുക്കി ജില്ലാ കല്കട്ടർക്ക് മുൻപ് പരാതി നൽകിയിരുന്നു

0

അടിമാലി | മൂന്നാർ കല്ലാറിന് സമീപം ആനസഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാദ്യം . കല്ലാറിന് സമീപം പ്രവർത്തിക്കുന്ന കേരളാ ഫാം എന്ന സ്ഥാപനത്തിലാണ് ആനയുടെ ആക്രമണത്തിൽ രണ്ടാം പപ്പനാണ് മരിച്ചത് . കാസർകോട് നീലീശ്വരം സ്വദേശി ബാലകൃഷ്ണൻ 65 ആണ് മരിച്ചത് . ഇന്ന് വൈകിട്ട് 6 / 30 തോടെ സഫാരിക്ക് ശേഷം ആനയെ തളക്കുന്നതിനിടയിൽ  രണ്ടാം പാപ്പാനെ ചവിട്ടി കൊല്ലുകയായിരുന്നു .ആന രണ്ടു തവണ ബാലകൃഷ്ണനെ ചവിട്ടി നിലത്തിട്ടു ശേഷം തുമ്പികൈയിൽ തൂക്കി എറിയുകയായിരുനെന്ന്., ദൃക്‌സാക്ഷികൾ പറഞ്ഞു . കേരളാ ഫാം ജീവനക്കാർ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

അതേസമയം വിനോദ സഞ്ചാരികൾക്ക് ആയുർവേദ ഒഷധങ്ങളും സ്‌പൈസസും വില്പന നടത്തി വന്നിരുന്ന കേരളാ ഫാമിന് ആന സഫാരി നടത്തുന്നതിന് ലൈസൻസ് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ആന സഫാരി നടത്താൻ കഴിയു എന്നിരിക്കെ ഈ സ്ഥാപനത്തിനെതിരെ മൃഗ സ്നേഹികളുടെ സംഘടനാ ജില്ലാ  അനിമൽ
വെൽഫെയർ ബോർഡിന്റെ ചെയർ പേഴ്‌സൺ ആയ ഇടുക്കി ജില്ലാ കല്കട്ടർക്ക് മുൻപ് പരാതി നൽകിയിരുന്നു .ജില്ലാ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ് ഇവിടെ ആന സഫാരി നടന്നിരുന്നെതെന്നാണ് ആരോപണം .ഈ കേന്ദ്രത്തിൽ ആന സഫാരി നടത്തുന്നതിനിടയിൽ മുൻപ് വിനോദ സഞ്ചാരികളെ ആന അക്രമിച്ചിട്ടുള്ളതായി പരാതിയുണ്ട് .അടിമാലി പോലീസ് കേസുടുത്തു അന്വേഷണം നടത്തുന്നുണ്ട് .അടിമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കേരളാ ഫാം

You might also like

-