ഓണ പരീക്ഷ മാറ്റില്ല പുസ്തകങ്ങൾ ഉടൻ എത്തിക്കും

തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കുമെന്നും ഡിപിഐ അറിയിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപരീക്ഷ മാറ്റിവയ്ക്കില്ലെന്ന് ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷൻ ജീവൻബാബു. പേമാരിയും പ്രളയവും മൂലം വടക്കൻ ജില്ലകളിൽ മാത്രമാണ് അധ്യയനം കൂടുതലായി തടസപ്പെട്ടതെന്നും അതിനാൽ സംസ്ഥാനമാകെ ഓണപരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്നും ജീവൻബാബു പറ‍ഞ്ഞു.തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കുമെന്നും ഡിപിഐ അറിയിച്ചു.

ഈ അധ്യയനവർഷം ബാക്കിവന്ന പുസ്തകങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ചാണ് പ്രളയമേഖലയിലെ സ്കൂളുകളിൽ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വിതരണം ചെയ്യും. വടക്കൻ മേഖലയിൽ അതത് ജില്ലകളിൽ നിന്ന് പുസ്തകങ്ങൾ എത്തിക്കും.

കൂടുതൽ പുസ്തകം ആവശ്യം വന്നാൽ ഒരാഴ്ചക്കുളളിൽ അച്ചടിച്ച് നൽകും.ദുരിതാശ്വാസ ക്യാംപുകൾ സ്കൂളുകളിൽ നടത്തുന്നതിന് പകരം സർക്കാർ സ്ഥിരം സംവിധാനം ആലോചിക്കണമെന്നും ഡയറക്ടർ ആവശ്യപ്പെട്ടു. ആഗസ്റ്റ് രണ്ടാംവാരം മുതല്‍ ശക്തമായ മഴയാണ് സംസ്ഥാനത്ത് ഉടനീളം പെയ്തത്. ഇതേ തുടര്‍ന്ന് ജില്ലാ – താലൂക്ക് തലത്തില്‍ സ്കൂളുകള്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷം മഹാപ്രളയത്തെ തുടർന്ന് അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോൾ ഓണപരീക്ഷ ഓണാവധിക്ക് ശേഷം നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.

You might also like

-