കൊറോണ: കേരളത്തില്‍ 806പേര്‍ നിരീക്ഷണത്തിൽ; 10 പേർ ആശുപത്രിയിൽ
173പേര്‍ കൂടി നിരീക്ഷണത്തില്‍. ആകെ നിരീക്ഷത്തിലുള്ള 806പേരില്‍ 10പേര്‍ മാത്രമാണ് ആശുപത്രികളിലുള്ള
തിരുവനന്തപുരം :കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ ചൈനയിൽ നിന്നെത്തിയവരുൾപ്പെടെ 173പേര്‍ കൂടി നിരീക്ഷണത്തില്‍. ആകെ നിരീക്ഷത്തിലുള്ള 806പേരില്‍ 10പേര്‍ മാത്രമാണ് ആശുപത്രികളിലുള്ളത്. ചൈനയില്‍ വ്യാപാര ഇടപാടിന് പോയി മടങ്ങിവന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയപ്പോഴാണ് കൊറോണ വൈറസ് സംശയത്തെതുടര്‍ന്ന് അഡ്മിറ്റ് ചെയ്തത്. ഈമാസം ഒന്നിന് ചൈനയില്‍ പോയി പതിനേഴാംതീയതിയാണ് ഇയാള്‍ നാട്ടില്‍ മടങ്ങിയെത്തിയത്. രക്ത സാംപിള്‍ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ ഇദേഹത്തെ വിട്ടയ്ക്കു
കൊറോണ വൈറസിനെതിരെ പ്രതിരോധവും മുന്‍കരുതലും ശക്തിപ്പെടുത്തി പത്തനംതിട്ട ജില്ല. ചൈനയില്‍ നിന്നെത്തിയ 16പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് ഡി.എം.ഒ. പറഞ്ഞു.നിരീക്ഷണത്തിലുള്ള പതിനാറ് പേരില്‍ ഒരാള്‍ക്ക് ചെറിയപനി ഉണ്ടായിരുന്നെങ്കിലും ആന്റിബയോട്ടിക് നല്‍കിയതോടെ അതു ഭേദമായി. ആരിലും ഒരുതരത്തിലുള്ള വൈറസ്ബാധലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.ആരോഗ്യവകുപ്പ് ജില്ലയില്‍ രണ്ട് എസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവയാണവ. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ നേരിട്ടും, ആരോഗ്യവകുപ്പ് ഫോണിലുമാണ് നിരീക്ഷണത്തിലുള്ള പതിനാറുപേരുമായും നിരന്തരം ആശയവിനിമയം നടത്തുന്നത്.