ഉപാധിരഹിത സർവ്വസ്വതന്ത്ര ഭൂമി ,ഭൂപതിവ് നിയമ ഭേദഗതിയിൽ നിലപട് വ്യക്തമാക്കി കേരളാകോൺഗ്രസ് എം

കർഷകന്റെ ഭൂമിയിൽ എന്ത്‌ കൃഷിചെയ്യണം ഏത് തരത്തിലുള്ള നിർമ്മാണം നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം കർഷകൻ നൽകണം .സംസ്ഥാനത്ത് ഏകികൃത ഭൂനിയമാണ് വേണ്ടത് ചിലയിടങ്ങളിൽ എന്തും നിർമ്മിക്കാം മറ്റിടങ്ങളിൽ ഒന്ന് നിർമ്മിക്കാൻ കഴിയില്ല എന്ന നിബന്ധന പാടില്ല

0

തൊടുപുഴ | ഭൂപതിവ് നിയമത്തിലെ കേരളാകോൺഗ്രസ് (എം ) നി ലപട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ മാണി ,”ഉപാധിരഹിത സർവ്വസ്വതന്ത്ര ഭൂമി” എന്ന മുദ്രാവാക്യമാണ് കേരളാകോൺഗ്രസ്സിന്റെ അറുപതാം ജന്മദിനത്തിൽ മുന്നൂന്നോട്ടു വക്കുന്നതെന്നു ജോസ് കെ മാണി വ്യക്തമാക്കി . കർഷകന്റെ ഭൂമിയിൽ എന്ത്‌ കൃഷിചെയ്യണം ഏത് തരത്തിലുള്ള നിർമ്മാണം നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം കർഷകൻ നൽകണം .സംസ്ഥാനത്ത് ഏകികൃത ഭൂനിയമാണ് വേണ്ടത് ചിലയിടങ്ങളിൽ എന്തും നിർമ്മിക്കാം മറ്റിടങ്ങളിൽ ഒന്ന് നിർമ്മിക്കാൻ കഴിയില്ല എന്ന നിബന്ധന പാടില്ല ,

വനംവകുപ്പിനെതിരെയും ജോസ്കേ കെ മാണി ആഞ്ഞടിച്ചു കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃക്ഷാവാരണവും വനവിസ്തൃതിയും ഉള്ള പ്രദേശമാണ് . ഒരു വശത്ത് കടലും ഒരുവശത്ത് വനവും ഇതിനിടയിലുള്ള ഒരു ചെറിയ പ്രദേശം മാത്രമാണ് കർഷകൻ കൈവശം വച്ചിട്ടുള്ളത് . ഈ ഭൂമിയിലേക്ക് വന്യമൃഗങ്ങളെ അഴിച്ചുവിട്ടു വനം വകുപ്പ് കർഷകരെ ദ്രോഹിക്കുന്നു വനഭൂമിയില്ലാത്ത ആലപ്പുഴ ടൗണിൽപോലും പട്ടാപകൽ വന്യമൃഗങ്ങൾ എത്തി കർഷകരെ ദ്രോഹിക്കുന്നു . മലയോരമേഖലയിലെ കർഷകരുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലാണ് വനത്തിനുള്ളിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ “ഷൂട്ട് അറ്റ് സൈറ്റ് ” ആണ് എന്നാൽ 1972 ലെ വന്യജീവി നിയമം അതിന് തടസമാണ് .വന്യജീവിനിയമം ഭേതഗതിചെയ്യണമെന്നാണ് കേരളാകോൺഗ്രസിന്റ നിലപാട് .കർഷകരുടെ ഭൂമിയിൽ വന്യമൃഗങ്ങൾ എത്തിയാൽ ജനങ്ങൾ അവിടെനിന്നു ഒഴിഞ്ഞുപോകണമെന്നാണ് വനംവകുപ്പ് പറയുന്നത് , “ഒഴിഞ്ഞുപൊക്കോളും പണം തരാം എന്നാണ് വനം വകുപ്പ് പറയുന്നത് വനം വകുപ്പിന് എവിടെനിന്നാണ് സ്ഥലം വാങ്ങാൻ പണം ലഭിക്കുന്നത് ഇത് അനേഷിക്കണം “.
ജനകിയ പ്രശ്നങ്ങളിൽ കേരളാകോൺഗ്രസ് ജനങ്ങൾക്കൊപ്പമാണ്
സ്വകാര്യ കമ്പനികൾക്ക് കടലും വനവും വിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് വനാവകാശ നിയമം പോലെ കടലിന്റെ അവകാശം കടലിന്റെ മക്കൾക്കാണ് നൽകേണ്ടത് , താൻ ഈ വിഷയം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായത്‌ ഇടുക്കി തൊടുപുഴയിൽ ഭൂപതിവ് സന്ദേശ യാത്ര ഉത്‌ഘാടനം ചെയ്ത സംസാരിക്കുയായിരുന്നു ജോസ് കെ മാണി .

You might also like

-