പാർലമെന്ററി പാർട്ടി യോഗം വിളിക്കും; സമവായത്തിന് ശ്രമിക്കുന്നതെന്ന് ,ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കുന്നത് പാർട്ടി വിരുദ്ധ നടപടി: പി.ജെ ജോസഫ്

. ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കലഹം രൂക്ഷമായിരിക്കുന്ന കേരള കോൺഗ്രസിൽ പാർലമെന്ററി പാർട്ടി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം പി.ജെ ജോസഫിന് കത്ത് നൽകിയിരുന്നു.നിയമസഭയിൽ പിജെ ജോസഫിന് മുൻനിര സീറ്റ് നൽകുന്നതിനെതിരെ ജോസ് കെ മാണി വിഭാഗം എംഎൽഎ റോഷി അഗസ്റ്റിൻ നേരത്തെ രംഗത്തെത്തിയിരുന്നു.

0

 


തൊടുപുഴ : ഈ മാസം 9ന് മുമ്പ് തന്നെ കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം വിളിക്കുമെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസിൽ ഒരു അനിശ്ചിതത്വവുമില്ല. സമവായത്തിലെത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുതിർന്ന നേതാക്കളടക്കം സമവായത്തിലൂടെ മുന്നോട്ടു പോകണമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സഭാ നേതൃത്വവും യുഡിഎഫും സമവായത്തിലൂടെയുള്ള പ്രശ്‌ന പരിഹാരമാണ് ആഗ്രഹിക്കുന്നത്. ബദൽ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കുന്നത് പാർട്ടി വിരുദ്ധ നടപടിയാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കലഹം രൂക്ഷമായിരിക്കുന്ന കേരള കോൺഗ്രസിൽ പാർലമെന്ററി പാർട്ടി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം പി.ജെ ജോസഫിന് കത്ത് നൽകിയിരുന്നു.നിയമസഭയിൽ പിജെ ജോസഫിന് മുൻനിര സീറ്റ് നൽകുന്നതിനെതിരെ ജോസ് കെ മാണി വിഭാഗം എംഎൽഎ റോഷി അഗസ്റ്റിൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ജൂൺ 9 ന് മുമ്പ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുപ്പ് അറിയിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

You might also like

-