ഭിന്നതരൂക്ഷം റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനം വിളിച്ചത് ഇല്ലാത്ത കത്തിന്റെ പേരിൽ ജോസഫ് വിഭാഗം

റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനം വിളിച്ചത് ഇല്ലാത്ത കത്തിന്റെ പേരിലാണെന്ന് ആവർത്തിച്ച പി.ജെ ജോസഫ് വിഭാഗം യഥാർത്ഥ കത്ത് പുറത്തുവിട്ടു. ഇന്നലെയാണ് താൽകാലിക ചെയർമാനായി പി.ജെ ജോസഫിനെ നിയമിച്ച വിവരം ജോസഫ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്

0

തൊടുപുഴ :കേരളാ കോൺഗ്രസ്സ് ചെയർമാൻ പദവി പിടിക്കാനുള്ള ഇരു വിഭഹങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ഇടയിൽ മാണിഗ്രൂപ് നേതാവ് റോഷി അഗസ്റ്റിന്റെനെതിരെ പി ജെ ജോസെഫ് വിഭാഹം രംഗത്തെത്തി റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനം വിളിച്ചത് ഇല്ലാത്ത കത്തിന്റെ പേരിലാണെന്ന് ആവർത്തിച്ച പി.ജെ ജോസഫ് വിഭാഗം യഥാർത്ഥ കത്ത് പുറത്തുവിട്ടു. ഇന്നലെയാണ് താൽകാലിക ചെയർമാനായി പി.ജെ ജോസഫിനെ നിയമിച്ച വിവരം ജോസഫ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്

ചെയർമാനായി പി.ജെ ജോസഫിനെ നിയമിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്നു ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പണ് റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനം നടത്തിയത്. കത്തിനെ ചൊല്ലി വാദപ്രതിവാദങ്ങൾ നടക്കവെയാണ് മാണി ഗ്രൂപ്പിന്റെ ആരോപണങ്ങൾ ഇല്ലാത്ത കത്തിനെ ചൊല്ലിയാണെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം രംഗത്തു വന്നത്. ഇന്നലെ മാത്രമാണ് തെരഞ്ഞെടുപ്പ കമ്മീഷന് അറിയിപ്പ് നൽകിയതെന്ന് സ്ഥാപിക്കാൻ യഥാർത്ഥ കത്തും ജോസഫ് പക്ഷം പുറത്തുവിട്ടു. ഇല്ലാത്ത കത്തിന്റെ പേരിൽ വിവാദമാണ്ടാക്കിയ മാണി വിഭാഗത്തിന്റെ നീക്കങ്ങൾ ദൗർഭാഗ്യകരമാണെന്ന് കത്തിനൊപ്പം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ജോസഫ് പക്ഷം പറയുന്നു.

പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ തീരുമാനം വൈകിക്കുന്നു എന്നുകാട്ടി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഔദ്യോഗിക കത്ത് നൽകേണ്ടി വന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കി. അധികം വൈകാതെ ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും കത്തിൽ വ്യക്തമാക്കുന്നു. അതിനിടെ ഇരു വിഭാഗവും തമ്മിലുള്ള പോര് ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഇടുക്കിയിൽ റോഷി അഗസ്റ്റിന്റെയും കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെയും കോലം കത്തിച്ചു.

You might also like

-