ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി : പിജെ ജോസഫ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകള്‍ കൈമാറുന്നതിന് മുമ്പ് സംസ്ഥാന കമ്മിറ്റിയില്‍ ശക്തി തെളിയിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ പദ്ധതി.
തൊടുപുഴ : കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തിനിടയിൽ നിര്‍ണായക നീക്കവുമായി പി ജെ ജോസഫ്.കെ എം മാണിയുടെ മരണശേഷം ആദ്യമായാണ് സംസ്ഥാനകമ്മിറ്റി വിളിച്ചുചേര്‍ക്കുന്നതില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് നിലപാട് വ്യക്തമാക്കുന്നത് ഡിസംബറിന് മുന്‍പ് കേരളാ കോൺഗ്രസ്സ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നും ഇതിനായി പത്ത് ദിവസം മുമ്പ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകള്‍ കൈമാറുന്നതിന് മുമ്പ് സംസ്ഥാന കമ്മിറ്റിയില്‍ ശക്തി തെളിയിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ പദ്ധതി.
അതേസമയം, ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ജോസ് വിഭാഗത്തിന്റ ഹര്‍ജിയില്‍ വഞ്ചിയൂര്‍ കോടതി 23 ന് വിധി പറയും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 26 ആണ്.ഭൂരിപക്ഷം അവകാശപ്പെടാനാവും വിധം അഴിച്ചുപണി നടത്തിയാകും ജോസഫ് വിഭാഗം സംസ്ഥാനകമ്മിറ്റി അംഗത്വ ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷന് കൈമാറുക. മുന്‍പ് ചെയര്‍മാന്‍ പദവി വഹിച്ചിട്ടുള്ള സി എഫ് തോമസിനെ വീണ്ടും പാര്‍ട്ടി അധ്യക്ഷനാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. രണ്ടില ചിഹ്നവും പാര്‍ട്ടി മേല്‍വിലാസവും ആര് സ്വന്തമാക്കുമെന്നതില്‍ ഈ മാസം അവസാനത്തോടെ വ്യക്തത ഉണ്ടായേക്കും.കഴിഞ്ഞിവസം കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗവും , ജോസഫ് ഗ്രൂപ്പും നേതൃയോഗം ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള കരുനീക്കങ്ങളുമായാണ് ഏറു വിഭാഗങ്ങളും യോഗം ചേർന്നത് . അതേസമയം ജോസഫിനൊപ്പം കൂടതൽ മുതിർന്ന നേതാക്കൾ എത്തുമെന്ന് പി ജെ ജോസഫിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു