മഹാമാരിയെ തുരത്താൻ അടച്ചുപൂട്ടി കേരളം… ലോക് ടൗൺ
സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്ത് മഹാമാരിയെ നേരിടാൻ ലോക്ഡൗൺ ആരംഭിച്ചു . ഏതു രണ്ടാം തവണയാനാണ് കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തു ലോക്ക് ടൗൺ ഏർപ്പെടുത്തുന്നത് സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും.
വിവാഹം, മരണം, രോഗിയെ കൊണ്ടുപോകാന്‍, രോഗീ സന്ദര്‍ശനം എന്നിവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കുകയുള്ളൂ. ഹോട്ടലുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ നല്‍കാം പാഴ്സൽ നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. വാഹന റിപ്പയർ വർക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ഹൈവേ പൊലീസ് എത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ചുരുക്കം.
കൊവിഡ് അതിവ്യാപനം പിടിച്ചുനിർത്താൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തത് കൊണ്ടാണ് കേരളം വീണ്ടും അടച്ചിടുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങൾ. മുതിർന്ന ഉദ്യോഗസ്ഥരായിരിക്കും മേൽനോട്ടം. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പൊലീസ് പാസ് നൽകും. വിവാഹം, മരണം, ആശുപത്രി യാത്രകൾ എന്നിവയടക്കം അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നൽകണം. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതണം. അന്തർജില്ലാ യാത്രകൾക്കും ഇതേ പാസാണ് വേണ്ടത്. അന്തർസംസ്ഥാന യാത്രക്കാർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വറന്റീനിൽ കഴിയണം. പൊലീസ് ഇടപെടൽ കർശനമായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യസര്‍വ്വീസ് വിഭാഗങ്ങള്‍ക്ക് ലോക്ക്ഡൌണ്‍ സമയത്ത് യാത്ര ചെയ്യാന്‍ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് മതി. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ് ആവശ്യമില്ല.2020 മാര്‍ച്ച് 23 ആണ് കോവിഡ് രോഗ വ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.