ഡാളസ് കേരള അസോസിയേഷന്‍ സ്‌പെല്ലിംഗ് ബീ നവംബര്‍ 3-ന്

0

ഗാര്‍ലന്റ (ഡാളസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സ്‌പെല്ലിംഗ് ബി സ്പീച്ച് കോമ്പറ്റീഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന നവംബര്‍ 3 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയാണ് മത്സരങ്ങള്‍.

കരോള്‍ട്ടണിലെ ബന്ദേര ഡ്രൈവില്‍ കൊയൊട്ടി റിഡ്ജ് ക്ലമ്പ് ഹൗസിലാണ് മത്സരങ്ങള്‍.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് നന്നായിരിക്കുമെന്ന്, എന്നാല്‍ അതിന് കഴിയാത്തവര്‍ക്ക് നേരിട്ട് മത്സരങ്ങളില്‍ പങ്കെടുക്കുവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എഡുക്കേഷന്‍ ഡയറക്ടര്‍. സി മി ജിജുവിനെ 214 766 1850 എന്ന നമ്പറില്‍ ബന്ധപ്പടേണ്ടതാണ്.

You might also like

-