ഡാലസ് കേരള അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് മെയ് 11-ന്.

കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു രാവിലെ 8 മുതല്‍ 12 വരെ രക്തദാനത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

0

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ്, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി മെഡിക്കല്‍ ക്യാപും, ബ്ലഡ് ഡ്രൈവും സംഘടിപ്പിക്കുന്നു. മെയ് 11 ശനിയാഴ്ച ബ്രോഡ്വേയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാപില്‍ ഡോ. സജ്ജയ് പി. ഉമ്മന്‍, ഡോ. സിന്ദു ഇ. ഫിലിപ്പ് എന്നിവര്‍ രോഗികളെ പരിശോധിക്കും. ചുരുങ്ങിയ ചിലവില്‍ രക്തപരിശോധനയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു രാവിലെ 8 മുതല്‍ 12 വരെ രക്തദാനത്തിനുള്ള അവസരവും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ദീപാ സണ്ണിയെ 214 552 1300 എന്ന നമ്പറിലോ, സംഘടനാ ഭാരവാഹികളേയോ ബന്ധപ്പെടാവുന്നതാണ്.

You might also like

-