കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ആലപ്പുഴ മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർഥിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്

0

തിരുവനന്തപുരം : കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആലപ്പുഴ മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർഥിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിലെ സംശയം മാത്രമെന്നും അന്തിമഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്നും ആരോഗ്യമന്ത്രി ശൈലജ പറഞ്ഞു. ഇവരുടെ നില തൃപ്തികരമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാള്‍ക്ക് കൊറോണ സാധ്യതയുണ്ടെന്ന വിവരം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 24ന് ചൈനയിലെ വുഹാനിൽ നിന്നാണ് വിദ്യാർത്ഥി നാട്ടിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ തന്നെയെന്ന നിഗമനത്തിൽ നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1723 പേര്‍ വീടുകളിലും 71 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ് പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധയും നിരീക്ഷണവും ശക്തമായി തുടരനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. പുനൈ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ച 38 സാമ്പിളുകളില്‍ 24 എണ്ണത്തിന്റെ പരിശോധന ഫലം ഇതുവരെ ലഭിച്ചു. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ പരിശോധനക്കായി അയച്ച് രണ്ടാമത്തെ സാമ്പിള്‍ റിസള്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ട്

You might also like

-