കൊറോണരോഗ ബാധ സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിൽ
പുതുതായി 197 പേരെ കൂടിയാണ് നിരീക്ഷണം ആരംഭിച്ചത്. ഏഴ് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 9 പേര്‍ക്ക് രോഗം ഇല്ലെന്ന് തെളിഞ്ഞ് 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
തിരുവനതപുരം :. എന്നിരുന്നാലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഏഴു പേര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളുള്ളത്. എന്നാല്‍ സംസ്ഥാനത്ത് 10 രക്ത സാംമ്പിളുകള്‍ പരിശോധിച്ചതില്‍ ഇതുവരെ ആര്‍ക്കും രോഗം സ്ഥിരീകരികരിച്ചിട്ടില്ല. എങ്കിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.
പുതുതായി 197 പേരെ കൂടിയാണ് നിരീക്ഷണം ആരംഭിച്ചത്. ഏഴ് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 9 പേര്‍ക്ക് രോഗം ഇല്ലെന്ന് തെളിഞ്ഞ് 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നാല് പേരുടെ പരിശോധന ഫലം വരാനുണ്ട്. ഐ.സി.എം.ആര്‍.ന്റെ ഗൈഡ്ലൈന്‍ അനുസരിച്ചാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 115 പേര്‍. എറണാകുളത്ത് 96 പേരും, മലപ്പുറത്ത് 68 പേരും നിരീക്ഷണത്തിലാണ്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. 11 പേര് മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.