ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 കേസുകള്‍.
ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് തട്ടിക്കയറിയ സി.പി.എം നേതാവിനെതിരെ നടപടിയെടുക്കാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട് അതോടൊപ്പം പോലീസിനെതിരെ വ്യാപകമായ പരാതിയും എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1381 ഇന്ന് 1383 പേരെ അറസ്റ്റ് ചെയ്തു. 923 വാഹനങ്ങളാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.അതെ സമയം ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് തട്ടിക്കയറിയ സി.പി.എം നേതാവിനെതിരെ നടപടിയെടുക്കാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട് അതോടൊപ്പം പോലീസിനെതിരെ വ്യാപകമായ പരാതിയും എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
അതേസമയം, പൊലീസ് സ്റ്റേഷനുകളുടെ സേവനം അഭ്യര്‍ത്ഥിക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി.സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം. പരാതികള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇമെയില്‍, വാട്‌സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നല്‍കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും. പൊലീസ് സ്റ്റേഷനുകളിലെ ഇമെയില്‍ വിലാസം, വാട്‌സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.