കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് പ്രാഥമിക ധാരണ,എന്‍ പീതാംബരക്കുറിപ്പിനും എറണാകുളത്ത് ടി.ജെ വിനോദിനും സാധ്യത.
വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനും എറണാകുളത്ത് ടി.ജെ വിനോദിനും സാധ്യത. അരൂരില്‍ ഷാനിമോള്‍ക്ക് സാധ്യത മങ്ങി. ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റ് വെച്ചുമാറാന്‍ സാധ്യതയില്ല. നാളെ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയും യു.ഡി.എഫ് യോഗവും ചേരും
തിരുവനന്തപുരം :ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് പ്രാഥമിക ധാരണയായി. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനും എറണാകുളത്ത് ടി.ജെ വിനോദിനും സാധ്യത. അരൂരില്‍ ഷാനിമോള്‍ക്ക് സാധ്യത മങ്ങി. ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റ് വെച്ചുമാറാന്‍ സാധ്യതയില്ല. നാളെ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയും യു.ഡി.എഫ് യോഗവും ചേരും.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ കെ.പി.സി.സി ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രാഥമിക ധാരണ രൂപപ്പെട്ടത്. വട്ടിയൂര്‍ക്കാവും അരൂരൂം എ-ഐ ഗ്രൂപ്പുകള്‍ വെച്ചുമാറാനുള്ള സാധ്യത ഇല്ലാതായി. വെച്ചുമാറ്റം വേണ്ടെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് ഉറച്ചു നില്‍ക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം എന്നിവ ഐ ഗ്രൂപ്പ് മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനാണ് സാധ്യത. കെ മുരളീധരന്‍റെ അഭിപ്രായവും നേതാക്കള്‍ തേടും.
എറണാകുളത്ത് ടി.ജെ വിനോദിന് തന്നെയാണ് മുന്‍ഗണ. കെ.വി തോമസിന്‍റെ നീക്കങ്ങളോട് നേതാക്കള്‍ക്ക് താലപര്യമില്ലെന്നാണ് സൂചന. കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച റോബിന്‍ പീറ്ററിന് ഡി.സി.സി തലത്തിലുള്ള എതിര്‍പ്പ് നേതൃത്വം പരിഗണിക്കുന്നുണ്ട്. അടൂര്‍ പ്രകാശിനെ അനുനയിപ്പിച്ചാല്‍ പഴകുളം മധു, മോഹന്‍രാജ് എന്നിവര്‍ക്ക് സാധ്യതയുണ്ട്. അരൂരില്‍ മുന്‍ ജില്ലാപഞ്ചായത്തംഗം രാജീവന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് രാജേഷ് എന്നിവരുടെ പേരുകള്‍ക്കാണ് എ ഗ്രൂപ്പ് പരിഗണിക്കുന്നത്.
സീറ്റ് വെച്ചുമാറ്റം ഇല്ലാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാന് സീറ്റ് ലഭിക്കാനിടയില്ല. ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി നാളെ രാവിലെ 10ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി ചേരും. അധികം വൈകാതെ ഹൈകമാന്‍ഡ് അനുമതിയോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കെ.പി.സി.സി ആലോചിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പരസ്യ പ്രതികരണങ്ങള്‍ക്കും കെ.പി.സി.സി വിലക്ക് ഏര്‍പ്പെടുത്തി. യുഡിഎഫ് യോഗം നാളെ വൈകിട്ട് 3 ന് ചേരാനും തീരുമാനിച്ചിട്ടുണ്ട്.