രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പട്ടയം വിതരണം നടത്തിയ അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മയിൽ
ഇടതു സര്ക്കാരിന്റെ തീരുമാന പ്രകാരമാണ് പട്ടയം നൽകിയതെന്നു പട്ടയ വിതരണത്തിനായി ഗുണഭോകതാക്കളെ കണ്ടെത്താൻ ലാൻഡ് അസൈമെന്റ് കമ്മറ്റി രൂപീകരിക്കയും ഗുണഭോകതാക്കളെ തെരെഞ്ഞെടുക്കയും ചെയ്യുകയുണ്ടായി അന്നത്തെ ദേവികുളം എം എൽ എ എ കെ മാണിയുടെ നേതൃത്തത്തിലായിരുന്നു
പാലക്കാട് | രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വിമർശനവുമായി പട്ടയം വിതരണം നടത്തിയ റവന്യൂമന്ത്രി കെ ഇ ഇസ്മയിൽ. പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കി ല്ലന്നു. അന്നത്തെ ഇടതു സര്ക്കാരിന്റെ തീരുമാന പ്രകാരമാണ് പട്ടയം നൽകിയതെന്നു പട്ടയ വിതരണത്തിനായി ഗുണഭോകതാക്കളെ കണ്ടെത്താൻ ലാൻഡ് അസൈമെന്റ് കമ്മറ്റി രൂപീകരിക്കയും ഗുണഭോകതാക്കളെ തെരെഞ്ഞെടുക്കയും ചെയ്യുകയുണ്ടായി അന്നത്തെ ദേവികുളം എം എൽ എ എ കെ മാണിയുടെ നേതൃത്തത്തിലായിരുന്നു ലാൻഡ് അസൈമെന്റ് കമ്മറ്റി രൂപീകരിച്ചത് പട്ടയ വിതരണത്തിന് ചുമതലപ്പെടുത്തിയത് അന്നത്തെ റവന്യൂ സെകട്ടറിക്കും ഇടുക്കി കളക്ടർക്കുമായിരുന്നു .പട്ടയം വിതരണം ചെയ്യുമ്പോൾ ഇവരെല്ലാം പരിപാടിയുടെ ഭാഗമായിരുന്നു ഇസ്മയിൽ പറഞ്ഞു . ഇപ്പോഴത്തെ റവന്യൂവകുപ്പിന്റെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും, പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു.