ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് സർക്കാരിനോടുളള ജനങ്ങളുടെ എതിർപ്പെന്ന് കെ ഇ ഇസ്മയിൽ

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധാർഷ്ഠ്യമെന്ന തിരുവനന്തപുരം സി പി ഐ ജില്ലാ കൗൺസിൽ ഉയർത്തിയ വിമർശനങ്ങൾ തളളിക്കളയാൻ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയിൽ പറഞ്ഞു. ജനങ്ങൾ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെങ്കിൽ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുകയെന്നും .

0

പാലക്കാട് |കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും എന്നാല്‍, മഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും,ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് സർക്കാരിനോടുളള ജനങ്ങളുടെ എതിർപ്പെന്ന് കെ ഇ ഇസ്മയിൽ തുറന്നടിച്ചു. ജനങ്ങളുടെ എതിർപ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധാർഷ്ഠ്യമെന്ന തിരുവനന്തപുരം സി പി ഐ ജില്ലാ കൗൺസിൽ ഉയർത്തിയ വിമർശനങ്ങൾ തളളിക്കളയാൻ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയിൽ പറഞ്ഞു. ജനങ്ങൾ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെങ്കിൽ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുകയെന്നും .
കെഇ ഇസ്മായിൽ പറഞ്ഞു. മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയിലും പരിശോധിക്കണം. ഭരണവിരുദ്ധ വികാരമുള്ള കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പരാജയം ഉള്‍കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തണം. ഇല്ലെങ്കില്‍ ഇടതുപക്ഷം നശിച്ച് പോകുമെന്നും കെഇ ഇസ്മായിൽ പറഞ്ഞു

You might also like

-