2019ലെ സംസ്ഥാന എനർജി കൺക്ഷർവേഷൻ അവാർഡ്.മുന്നാറിലെ കെ ഡി എച് പി കെ ഡി എച് പി കമ്പനിക്ക്

ചെറുകിട ഫാക്ടറി മേഖലയിൽ വൈദുതി നഷ്ടം ഒഴുവാക്കിയുള്ള ഊർജ്ജ സംരക്ഷണം മുൻ നിർത്തിയാണ് അവാർഡ്

0

തിരുവനന്തപുരം :ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തേയില ഉത്പാദകരായ കെഡിഎച് പി കമ്പനിക്ക് 2019ലെ സംസ്ഥാന എനർജി കൺക്ഷർവേഷൻ അവാർഡ്. കമ്പനിയുടെ വാഗുവരൈ ഫാക്ടറിക്കാണ് 2019ലെ മികച്ച എനർജി കൺക്ഷർവേഷനല്ല സംസ്ഥാന അവാർഡ് ലഭിച്ചത് . ചെറുകിട ഫാക്ടറി മേഖലയിൽ വൈദുതി നഷ്ടം ഒഴുവാക്കിയുള്ള ഊർജ്ജ സംരക്ഷണം മുൻ നിർത്തിയാണ് അവാർഡ് . മികച്ച ഇന്ധന ക്ഷമത, വൈദ്യുതി, ഇന്ധന ഉപയോഗം പരമാവധി കുറച്ചു കൊണ്ടുള്ള പ്രവർത്തന മികവിനാന്ന് അവാർഡ്. ആധുനിക രിതിയിലുള്ള ഡ്രൈയറിന്റെ ഉപയോഗം മൂലo വിറകിന്റെ ഉപയോഗം കുറയ്ക്കുകയും. എൽ ഇ ഡി ബൾബിന്റെ ഉപയോഗം മൂലം വൈദ്യുതി പരമാവധി കുറയ്ക്കുകയും ചെയ്തു.

റിപ്പൾ ടീ ഉത്പാദകരായ കെഡിഎച്ച്പി കമ്പിയുടെ വാഗ വരെ ഫാക്ടറിക്ക് ഐ എസ് ഒ 22000 റെയിൻ ഫോറസ്റ്റ് അലയൻസ് തുടങ്ങിയ അo ഗീകാരങ്ങൾ ഉണ്ട്. തിരുവനന്തപുരത്ത് ബുധനാഴ്ച നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം എം മണി അവാർഡ് ദാനം നിർവഹിച്ചു. കെഡിഎച് പി കമ്പനിക്ക് വേണ്ടി സി നി യർ മാനേജർ കോർപ്പറേറ്റ് പ്രിൻസ് തോമസ് ജോർജ്, എൻജിനിയറിംഗ് സി നി യർ മാനേജർ രാജു വാര്യർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി

You might also like

-