അൻവർ ഉയർത്തിയ വിഷയങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്യും അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാൽ
അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹത്തെ കൂടെ നിര്‍ത്തി മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍. അന്‍വറിന്റെ താത്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ തങ്ങള്‍ക്കും താത്പര്യമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം| പിവി അൻവർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അൻവർ ഉയർത്തിയ വിഷയങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകും. ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇനി കാലു പിടിക്കാനില്ലെന്നും പ്രതീക്ഷ കെ സി വേണുഗോപാലിലാണെന്നും യു ഡി എഫില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നുമാണ് അന്‍വർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കെസി വേണുഗോപാൽ മാധ്യമങ്ങളെ കണ്ടത്.നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി അൻവർ രംഗത്തെത്തിയിരുന്നു.
അൻവർ ആദ്യം യുഡിഎഫിനും ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമെന്നും കെ മുരളീധരൻ പറഞ്ഞു.
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച അൻവറിന്റെ നിലപാടിനെതിരെയും മുരളീധരൻ രംഗത്തുവന്നു. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് മുരളീധരൻ ചോദിച്ചു. ഇതുവരെ എല്ലാ തീരുമാനങ്ങളും പാർട്ടി ആലോചിച്ചുതന്നെയാണ് എടുത്തത്. പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ എന്തായാലും സഹകരിപ്പിക്കും. രാഷ്ട്രീയത്തിൽ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അത് മാറ്റാൻ കഴിയില്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു.
അതേസമയം അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹത്തെ കൂടെ നിര്‍ത്തി മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍. അന്‍വറിന്റെ താത്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ തങ്ങള്‍ക്കും താത്പര്യമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇന്നലെ അന്‍വറുമായി കൂടിക്കാഴ്ച നടത്തിയെന്ന് കെ സുധാകരന്‍ പറഞ്ഞു. കണ്ടത് നേതൃത്തത്തിന്റെ നിര്‍ദേശപ്രകാരമെന്നാണ് കെ സുധാകരന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അന്‍വറുമായി മധ്യസ്ഥ ചര്‍ച്ചകളില്ലെന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കുന്നത്.ഐക്യകണ്‌ഠേന തീരുമാനമെടുത്ത് ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അന്‍വറിന് നീരസമുണ്ടായെന്നും അത് സ്വാഭാവികമാണെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വറുമായുള്ള ബന്ധത്തിന് പോറലേല്‍ക്കില്ല. ഇന്നലെ അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. വിശദമായി സംസാരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. അത് സ്വാഭാവികമാണ് – അദ്ദേഹം വ്യക്തമാക്കി,