കോൺഗ്രസ്സിൽ നേതൃമാറ്റം വേണം ഐ ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ചു കെ സി ജോസഫും ആര്യാടൻ

നിലവിലെ നേതൃത്തം ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സി ജോസഫിന് പിന്നാലെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി

0

കോട്ടയം: ദയനീയ തോൽവി ഏറ്റു വാങ്ങിയതിന് പിന്നാലെ കോൺഗ്രസ്സിൽ അടക്കിവച്ചിരുന്ന ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്തുവന്നു നിലവിലെ നേതൃത്തത്തിന് കോൺഗ്രസുകാരെ ഒറ്റകെട്ടായി നിർത്താൻ കഴിയാത്ത സാഹചര്യത്തിൽ കോൺഗ്രസ്സിൽ പുനഃസംഘടന വേണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സി ജോസഫ് പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണം . നേതൃത്വം നൽകിയവർക്ക് തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നുംകെ സി ജോസഫ് തുറന്നടിച്ചു.

നിലവിലെ നേതൃത്തം ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സി ജോസഫിന് പിന്നാലെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായിട്ടുള്ളതെന്നായിരുന്നു ആര്യാടൻ്റെ പ്രതികരണം.

ഇത്ര വലിയ പരാജയം എങ്ങനെയുണ്ടായെന്ന് പരിശോധിക്കണം. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് ശ്രദ്ധചെലുത്തി പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേർത്തു.തത്ത്വത്തിൽ രമേശ് ഹെന്നിത്തല നേതൃത്തം നൽകുന്ന ഐ ഗ്രൂപ്പിനെതിരെ തോളിവിയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചു . പുനഃസംഘടയിൽ എ ഗ്രൂപ്പിന് ആധിപത്യം ഉണ്ടാക്കാനുള്ള നീക്കമാണ് അണിയറയിൽ പുരോഗമിക്കുന്നത് .

You might also like

-