നടിയെ അക്രമിച്ചെന്ന കേസിൽ കാവ്യാമാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും
സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി
കൊച്ചി : നടിയെ അക്രമിച്ചെന്ന കേസിൽ ചലച്ചിത്ര താരം കാവ്യാമാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. തുടർച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്.കേസിലെ വാദി ഭാഗം സാക്ഷിയായ കാവ്യാ മാധവനെ കഴിഞ്ഞ ദിവസ്സം പ്രോസിക്യയൂഷൻ കുറുമാറിയതായി പ്രഖ്യപിച്ചിരിന്നു .കേസിലെ 34ാം സാക്ഷിയാണ് കാവ്യ. സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി. ഇതേ തുടർന്നാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്താരം ആരംഭിച്ചത്.
എന്നാൽ ബുധനാഴ്ചത്തെ പ്രോസിക്യൂഷൻ വിസ്താരത്തിനിടെ കാവ്യ ഇക്കാര്യം നിക്ഷേധിച്ചു . ഇതോടെയാണ് പ്രോസിക്യൂഷൻ ക്രോസ് വിസ്താരത്തിന് അനുമതി തേടിയത്.