പ്രേമാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തി പൊള്ളലിപ്പിച്ച യുവതിക്ക് ദാരുണ അന്ത്യം

പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷമാണ് പ്രതി പെട്രോളൊഴിച്ചു തീകൊളുത്തിയത്. അജിന്‍ റെജി മാത്യുവിനെ സംഭവശേഷം നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു മാര്‍ച്ച് 12-ന് തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ അജിൻ റെജി മാത്യൂസ് എന്നയാളുടെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്.

0

കോട്ടയം :പ്രേമാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നു യുവാവ്തിരുവല്ലയില്‍ തീ കൊളുത്തിമാരകമായി പൊള്ളൽഡൽപ്പിച്ച പെണ്‍കുട്ടി മരിച്ചു. തിരുവല്ല സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വൈകിട്ട് 6 മണിക്കായിരുന്നു മരണം. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. വയറിന് കുത്തിയതിന് ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷമാണ് പ്രതി പെട്രോളൊഴിച്ചു തീകൊളുത്തിയത്. അജിന്‍ റെജി മാത്യുവിനെ സംഭവശേഷം നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ യുവതി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്

മാര്‍ച്ച് 12-ന് തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ അജിൻ റെജി മാത്യൂസ് എന്നയാളുടെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്. പ്രതി അജിന്‍ പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പറഞ്ഞിരുന്നു. ഇതോടെ പെൺ കുട്ടിയുടെ അച്ഛന്‍റെ ഫോണിൽ വിളിച്ചും പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു

You might also like

-