കവളപ്പാറയില്‍ വന്‍ ദുരന്തം; പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
രുള്‍പൊട്ടളിൽ കൊല്ലപ്പെട്ട . പത്തുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. അമ്പതിലതികം വീടുകള്‍ മണ്ണിനടിയില്‍പെട്ടതായി പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.
നിലമ്പൂര്‍ ഭൂദാനം കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടളിൽ കൊല്ലപ്പെട്ട . പത്തുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. അമ്പതിലതികം വീടുകള്‍ മണ്ണിനടിയില്‍പെട്ടതായി പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പാലക്കാടു നിന്നും എത്തിയ എന്‍.ഡി.ആര്‍.എഫ് സംഘം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.അന്‍പതിലേറെ പേരെ കാണാതായി എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്. വാര്‍ത്താവിനിമയ ബന്ധങ്ങളെല്ലാം തകരാറിലായതും കനത്ത മഴയും പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കിയിരിക്കുന്നു. ഇന്ന് രാവിലെയാണ് ദുരന്തത്തിന്റെ വ്യാപ്തി പുറം ലോകം അറിയുന്നത്.
ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നാല് ദിവസമായി പ്രദേശത്ത് മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തെത്താന്‍ സാധിച്ചത്. അമ്പതേക്കറിലേറെ പ്രദേശം മണ്ണിളകി ഇടിഞ്ഞ നിലയിലാണ്. മഴ തുടരുന്നതിനാല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമെന്ന് കെ.ടി. ജലീല്‍ മന്ത്രി പറഞ്ഞു.