മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി; 30 വീടുകൾ മണ്ണിനടിയിൽ; അമ്പതോളം പേരെ കാണാനില്ല
പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഉരുൾപ്പൊട്ടി പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാ പ്രവർത്തകർക്ക് പോലും ഇവിടേക്ക് ചെന്നെത്താനും കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.