കട്ടപ്പനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു.

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസം 24നാണ് പ്രതി മനു മനോജിനെ തൊടുപുഴ കോടതി റിമാൻഡ് ചെയ്തത്. മുട്ടത്തെ ജില്ലാജയിലിൽ തടവിലായിരുന്ന പ്രതി വൈകിട്ട് നാലുമണിയോടെയാണ് ആത്മഹത്യ ചെയ്തത്.

0

തൊടുപുഴ :കട്ടപ്പനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന മനു മനോജാണ് മുട്ടം ജയിലിൽ തൂങ്ങി മരിച്ചത്. പീഡനത്തിനിരയായ പെൺകുട്ടി നേരത്തെ മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസം 24നാണ് പ്രതി മനു മനോജിനെ തൊടുപുഴ കോടതി റിമാൻഡ് ചെയ്തത്. മുട്ടത്തെ ജില്ലാജയിലിൽ തടവിലായിരുന്ന പ്രതി വൈകിട്ട് നാലുമണിയോടെയാണ് ആത്മഹത്യ ചെയ്തത്.

കുളികഴിഞ്ഞ് അലക്കിയ തുണി വിരിക്കാൻ ജയിലിന്‍റെ മുകൾ ഭാഗത്തേക്ക് പോയ മനു, ഉടുമുണ്ടും തോർത്തും ചേർത്ത് കുരുക്കിട്ട് ആത്മഹത്യ ചെയ്യതുവെന്നാണ് ജില്ലാജയിൽ അധികൃതർ നൽകുന്ന വിശദീകരണം. ഉടൻ തന്നെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുണി ഉണക്കാൻ ജയിലിന് മുകളിലേക്ക് തടവുകാരെ അയക്കുന്ന രീതിയുണ്ടെങ്കിലും സാധാരണ ജയിൽ ജീവനക്കാർ ഒപ്പം പോകാറുണ്ട്.പീഡനത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞ മാസം 23ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് ശേഷം മനു മനോജ് കട്ടപ്പന ഡി.വൈ.എസ്.പിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.

You might also like

-