ഖശോഗി കൊലപാതകം; അഞ്ച് പേര്‍ക്ക് വധശിക്ഷ

കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ കണ്ടെത്തി. മൂന്നു പേര്‍ക്ക് 24 വര്‍ഷം തടവു ശിക്ഷയും വിധിച്ചു.

0

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ചു. കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ കണ്ടെത്തി. മൂന്നു പേര്‍ക്ക് 24 വര്‍ഷം തടവു ശിക്ഷയും വിധിച്ചു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹാത്താനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.

ഖശോഗി കൊലപാതകം; അഞ്ച് പേര്‍ക്ക് വധശിക്ഷ
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ കൊന്ന് കഷ്ണങ്ങളാക്കിയ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രതികള്‍ ഖശോഗിയെ മരുന്ന് കുത്തിവെച്ചാണ് കൊന്നത്.

ഒക്ടോബര്‍ രണ്ടിനാണ് സൗദി പൗരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊന്നത്. കസ്റ്റഡിയിലുണ്ടായിരുന്ന 18 പേരില്‍ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാഷിംങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖശോഗിയുടെ തിരോധാനം വലിയ തോതില്‍ വിവാദമായിരുന്നു.

You might also like

-