കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി നാല് ഭീകരരെ വധിച്ചു

ലസിപോരയിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചിൽ തുടരുകയാണ്

0

പുല്‍വാമ: കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . ലസിപോരയിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചിൽ തുടരുകയാണ്. സുരക്ഷാ സൈന്യത്തിന്റെ കാവലിലാണ് ലസിപോര മേഖലയുള്ളത്. എകെ സീരീസില്‍ ഉള്‍പ്പെടുന്ന മൂന്നുതോക്കുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ അനന്ദ നാഗിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ഇന്നലെ ഒരു സൈനികൻ കൊല്ലപ്പെട്ടു. ടെറിട്ടോറിയൽ ആർമി ജവാൻ മൻസൂർ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്

You might also like

-