ജമ്മു കശ്മീരിലെ നിയന്ത്രങ്ങൾ പൂർണമായി നീക്കം ചെയ്തതായി പോലീസ്

കശ്മീരിലെ ചില സ്ഥലങ്ങളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണമുള്ളത്

0

ശ്രീനഗർ :ജമ്മുവിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റിയതായി എ.ഡി.ജി.പി മുനീര്‍ ഖാന്‍. കശ്മീരിലെ ചില സ്ഥലങ്ങളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണമുള്ളത്. ശ്രീനഗറില്‍ പ്രതിഷേധിച്ച ചിലര്‍ക്ക് പെല്ലറ്റ് ഗണ്ണ് ഉപയോഗിച്ചതിലൂടെ പരിക്ക് ഏറ്റതായും എ.ഡി.ജി.പി വ്യക്തമാക്കി.സുരക്ഷ സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തിയ ശേഷം ഘട്ടം ഘട്ടമായി ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തുമെന്നാണ് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജമ്മുവില്‍ നിയന്ത്രണം പൂര്‍ണ്ണമായി എടുത്തുമാറ്റിയെന്നും കശ്മീരിലെ ചിലയിടങ്ങളിലേ നിയന്ത്രണങ്ങള്‍ ഉള്ളൂവെന്നും എ.ഡി.ജി.പി മുനീര്‍ ഖാന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ശ്രീനഗറിലും മറ്റു ചില മേഖലകളിലും പ്രാദേശികമായി ചില പ്രശ്നങ്ങളുണ്ടായതായും എ.ഡി.ജി.പി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ ചിലര്‍ക്ക് പൊലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിലൂടെ പരിക്കേറ്റുവെന്നും എന്നാല്‍ വലിയ പരിക്കുകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ സുരക്ഷ സംബന്ധിച്ച് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ ആര്‍ ഭട്നാഗര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌഭയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. അതേസമയം ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാവും മുന്‍ ഐ.എ.എസ് ഓഫീസറുമായ ഷാ ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്താംബൂളിലേക്ക് പോകാനായി ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഷാ ഫൈസലിനെ കശ്മീരില്‍ വീട്ടുതടങ്കലിലാക്കും. ഇതിനിടെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ചുവെന്നും താനെന്നാണ് വരേണ്ടതെന്നുമുള്ള ചോദ്യവുമായി രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി.

You might also like

-