കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു

ജൗരിയിലെ സുന്ദർബനി സെക്ടറിലെ ദദാൽ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്

0

ശ്രീനഗർ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. അതേസമയം രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചു.എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്ടറിലെ ദദാൽ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.ദദാൽ വഴി രാജ്യത്തേക്ക് പാക് ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ മാസം 29 മുതൽ സൈനികർ മേഖലയിൽ ശക്തമായി നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്.

ഇതിനിടെ ഇന്ന് രാത്രി വനമേഖല വഴി ഭീകരർ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ പാക് ഭീകരരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം പ്രതിരോധിച്ചു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും, ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു.
ഭീകരരുടെ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

You might also like

-