ജമ്മു കശ്മീർ ബന്ദിപ്പൊരയില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

ന്ദിപ്പോറയില്‍ നടന്ന ഏറ്റുമുട്ടലിനു പിന്നാലെ നിരവധി ആയുദ്ധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടത്തിയിട്ടുണ്ടെന്നും ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കശ്മീര്‍ മേഖല പോലീസ് അറിയിച്ചു

0

ബന്ദിപ്പൊര: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ബന്ദിപ്പോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. ബന്ദിപ്പോറയില്‍ നടന്ന ഏറ്റുമുട്ടലിനു പിന്നാലെ നിരവധി ആയുദ്ധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടത്തിയിട്ടുണ്ടെന്നും ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കശ്മീര്‍ മേഖല പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസവും ബന്ദിപ്പോറയില്‍ സുരക്ഷാ സേനക്കു നേരെ സമാനമായ രീതിയിൽ ഭീകരാക്രമണമുണ്ടായിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി മിലിട്ടറി ഇന്റലിജന്‍സും, റോയും, ഐബിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

You might also like

-