കാശ്മീരിൽ ചികിത്സ നിക്ഷേധിക്കുന്നതായി പരാതി ജീവൻരക്ഷാ മരുന്നുകൾക്കുപോലും ക്ഷാമം

വിപണികളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ അത്യാവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവുണ്ട്.പൊതുഗതാഗതവും ആശയവിനിമയവും സാധ്യമല്ല

0

ശ്രീനഗർ :കാശ്മീര്‍ താഴ്വരയില്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള കടകളാണ് താഴ്വരയില്‍ അടച്ചിട്ടിരിക്കുന്നത്. പലയിടങ്ങളിലും ജീവന്‍രക്ഷാ മരുന്നകള്‍ ലഭ്യമല്ല.തന്റെ അമ്മയുടെ പ്രമേഹത്തിനുള്ള മരുന്നിന്റെ കുറിപ്പുമായി ചൊവ്വാഴ്ച മുതല്‍ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ കയറിയിറങ്ങുന്ന സാജിദ് അലിയെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 5ന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു.

ജമ്മു ആന്‍ഡ് കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തതോടെ താഴ്വരയിലെ ജീവിതങ്ങള്‍ തടവിലാക്കപ്പെട്ട നിലയിലാണ്. വിപണികളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ അത്യാവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവുണ്ട്.പൊതുഗതാഗതവും ആശയവിനിമയവും സാധ്യമല്ല. മരുന്നുകളുടെ ലഭ്യതയ്ക്കും തടസ്സം. ഒരു പ്രാദേശിക ആശുപത്രിയുടെ ആംബുലന്‍സിലാണ് അലി മരുന്നിനായി ശ്രീനഗര്‍ മുഴുവന്‍ സഞ്ചരിച്ചത്. മൂന്ന് മണിക്കൂറോളം പലയിടങ്ങളിലും അന്വേഷിച്ചു. മരുന്ന് ലഭിച്ചില്ല.

You might also like

-