കാസർകോട് അ‌തിർത്തി തുറക്കാനാവില്ലെന്ന് ഹൈക്കോടതിയിൽ കർണാടക

കൊറോണ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അ‌തിർത്തികൾ കർണാടക അ‌ടച്ചതിന് എതിരായ പൊതുതാൽപര്യ ഹർജിപരിഗണിക്കുന്നതിനിടയിലാണ് കർണാടക സംസ്ഥാനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

0

കൊച്ചി :കാസർകോട് അ‌തിർത്തി തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് കർണാടക. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേർതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കർണാടക അ‌ഡ്വക്കേറ്റ് ജനറൽ ​ഹൈക്കോടതിയെ അ‌റിയിച്ചു.കൊറോണ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അ‌തിർത്തികൾ കർണാടക അ‌ടച്ചതിന് എതിരായ പൊതുതാൽപര്യ ഹർജിപരിഗണിക്കുന്നതിനിടയിലാണ് കർണാടക സംസ്ഥാനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അങ്ങനെ എങ്കിൽ കൊവിഡ് രോഗം അല്ലാത്ത മറ്റ് അസുഖങ്ങൾ ഉള്ളവർക്കെങ്കിലും പ്രവേശനം അനുവദികാത്ത് എന്തുകൊണ്ടെന്ന് കൊഡതി ആരാഞ്ഞു മറ്റു രോഗികളെ ചികിത്സക്കായി പ്രവേശിക്കണമെന്നു കോടതി ആവശ്യപ്പെട്ടു കോടതിയുടെ ആവശ്യം മറികടക്കാൻ എതിർവാദവുമായി കർണാടക രംഗത്തു വന്നു മറ്റു രോഗികളെ വേർതിരിച്ചു കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കർണാടസ്വീകരിച്ചതാണ് . മംഗലാപുരം റെഡ് സോണ്‍ ആയി ഇന്ന് രാവിലെ ഡിക്ലൈര്‍ ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും മാർഗ്ഗ നിർദ്ദേശം നൽകിയാൽ ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും കർണാടകം കോടതിയിൽ വ്യക്തമാക്കി.

കാസർകോട് ജില്ലയിൽ നിന്നുള്ളവർ പതിറ്റാണ്ടുകളായി വിദഗ്ധ ചികിത്സ തേടുന്നത് മംഗലാപുരത്തു നിന്നാണ്. സ്ഥിരമായി പരിശോധന നടത്തേണ്ടവരും തുടർചികിത്സ വേണ്ടവരുമായി നിരവധി രോഗികൾ ജില്ലയിലുണ്ട് -കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ളവരെ ചികിത്സിക്കാൻ തയ്യാറാണെന്ന് കാണിച്ച് മംഗലാപുരത്തെ ആശുപത്രികൾ നൽകിയ കത്ത് ഉൾപ്പെടെയാണ് കേരളം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.അതേസമയം കേരളത്തിൽനിന്നും കർണാടകയിലേക്കുള്ള റോഡുഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യതയിൽ സവാക്ഷം വേണമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു

You might also like

-