സംസ്ഥാനത്തു കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കി

ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി മാറ്റി വച്ചിട്ടുളള ഒഴിവുകളിലും സംവരണം ഉറപ്പാകും.

0

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. മൂന്നുസ്ട്രീമുകളിലും സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള സ്പെഷ്യൽ റൂളിന് മന്ത്രിസഭ അംഗീകാരം നല്‍കി. സംവരണത്തെ സംബന്ധിച്ച തര്‍ക്കം മൂലമായിരുന്നു കെഎഎസ് പ്രാവര്‍ത്തികമാവുന്നതിന് തടസ്സമായി നിന്നിരുന്നത്. ഇതോടെ നേരിട്ടുളള നിയമനത്തിലും, ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി മാറ്റി വച്ചിട്ടുളള ഒഴിവുകളിലും സംവരണം ഉറപ്പാകും.

എ ജി യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചട്ട ഭേദഗതി വരുത്തിയത്. കെ എ എസിന്‍റെ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

You might also like

-