കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം പാർട്ടി യോഗം എം വി ഗോവിന്ദന്‍ പങ്കെടുക്കും

താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്‌തേക്കും. ഇന്ന് ഉച്ചയോടെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രെട്ടറിയേറ്റ് യോഗം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയില്‍ നടക്കും.

0

തിരുവനന്തപുരം | കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഐഎം യോഗം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്ന് ചേരും. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കരുവന്നൂര്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഒരു വിഭാഗം നിശബ്ദത തുടരുന്നത് വിഭാഗീയതയുടെ ഭാഗം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശ്ശൂരിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിയാത്തതില്‍ സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.

താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്‌തേക്കും. ഇന്ന് ഉച്ചയോടെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രെട്ടറിയേറ്റ് യോഗം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയില്‍ നടക്കും. അഴീക്കോടന്‍ രാഘവന്റെ 51ാം രക്തസാക്ഷിത്വത്തിന് പങ്കെടുക്കാനാണ് എം വി ഗോവിന്ദന്‍ എത്തുന്നത്.

എംവി ഗോവിന്ദനോടൊപ്പം കരുവന്നൂര്‍ കേസില്‍ ആരോപണ വിധേയനായ പി കെ ബിജുവും പരിപാടിയില്‍ പങ്കെടുക്കും. കരുവന്നൂര്‍ തട്ടിപ്പ് വിഷയത്തില്‍ ആരോപണ വിധേയരായ എസി മൊയ്തീന്‍ അടക്കമുള്ള ജില്ലയിലെ പ്രധാന നേതാക്കളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ മെനയാനാണ് സാധ്യത.തൃശ്ശൂരിലെ പാര്‍ട്ടി വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിയാത്തതില്‍ സംസ്ഥാന സമിതിക്ക് കടുത്ത അതൃപ്തി ഉണ്ട്. താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.പീഡന പരാതിയില്‍ ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

You might also like

-