ഇടുക്കിയിൽ ഒടുവിൽ കോവിഡ് സ്ഥികരിച്ച കരുണാപുരം സ്വദേശിയുടെ ഉറവിടം കണ്ടെത്താനായില്ല . ബേക്കറി സന്ദർശിച്ചവർ പരിശോധനക്കെത്താൻ ആരോഗ്യവകുപ്പ്

ഇയാളുടെ ബേക്കറി സന്ദർശിച്ച എല്ലാ ആളുകളോടും കോവിഡ് പരിശോനക്ക് എത്താൻ ആരോഗ്യ വകുപ്പ് നിര്ദേശിച്ചിട്ടുണ്ട്

0

കട്ടപ്പന ;ഇടുക്കിയിൽ ഒടുവിൽകോവിഡ് സ്ഥികരിച്ചത് കരുണാപുരം സ്വദേശി 39കാരനാണ് പുറ്റടിയിലാണ് ഇയാളുടെ ബേക്കറി നടത്തുന്ന ഇയാൾക്ക് എവിടെ നിന്ന് കോവിഡ് പകർന്നു എന്നത് സംബന്ധിച്ച് വ്യകതയില്ല തമിഴ്‌നാട്ടിൽ നിന്ന് എത്തിയ നിരവധി ലോറി ഡ്രൈവർമാർ ഇയാളുടെ ബേക്കറിയിൽ എത്തിയിരുന്നതായി ജില്ലാഭരണകൂടം അറിയിച്ചു ഇയാളുടെ ബേക്കറി സന്ദർശിച്ച എല്ലാ ആളുകളോടും കോവിഡ് പരിശോനക്ക് എത്താൻ ആരോഗ്യ വകുപ്പ് നിര്ദേശിച്ചിട്ടുണ്ട്
അതേസമയം പ്രാഥമിക വിവരം അനുസരിച്ച് ആയിരത്തോളം പേർ ഇയാളുടെ സമ്പര്ഗ്ഗ പട്ടികയിൽ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ വ്യ്കതമാക്കിയിട്ടുള്ളത് . അടുത്തിടെ ഇയാളുടെ ബേക്കറി സന്ദർശിച്ച മുഴുവൻ ആളുകളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച ശേഷം സര്വ പരിശോധന നടത്താന് ആരോഗ്യ വകുപ്പിന്റെ തീരുമാനം അതേസമയം ആശങ്ക പെടേണ്ടകാര്യമില്ലാണ് ജില്ലാ ഭരണകൂടം പറയുന്നത്

You might also like

-