കലൈഞ്ചറുടെ മരണം  തമിഴ്നാട്ടില്‍ നാളെ പൊതുഅവധി; ഏഴ് ദിവസത്തെ ദു:ഖാചരണം; കരുണാനിധിയുടെ സംസ്കാരം നാളെ

കരുണാനിധിയുടെ ഭൗതിക ശരീരം ചെന്നയിലെ മെറിന് ബീച്ചിൽ സ്ഥലം അനുവദിക്കണമെന്ന് എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു

0

ചെന്നൈ :അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരം നാളെ നടക്കും. മറീന ബീച്ചില്‍ സി.എന്‍.അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിം​ഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറീന ബീച്ചില്‍ സംസ്കാരം നടത്തുവാന്‍ സര്‍ക്കാര്‍ അനുമതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.തമിഴ് നാട്ടില്‍ നാളെ പൊതു അവധിയും ഏഴ് ദിവസത്തെ ദു:ഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കരുണാനിധിയ്ക്ക് ആദരാഞ്ജിലകള്‍ അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെന്നൈയിലെത്തുമെന്ന് തന്നെയാണ് കരുതുന്നത്. രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മുകള് വാസ്നിക്ക് തുടങ്ങി നിരവധി ദേശീയ നേതാക്കള്‍ നാളെ ചെന്നൈയിലെത്തും.

കരുണാനിധിയ്ക്ക് മെറീനാബീച്ചിൽ അന്ത്യവിശ്രമമൊരുക്കണം

കരുണാനിധിയുടെ ഭൗതിക ശരീരം ചെന്നയിലെ മെറിന് ബീച്ചിൽ സ്ഥലം അനുവദിക്കണമെന്ന് എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു .അഞ്ചുതവണ തമിഴ്നാട് ഭരിച്ച കരണനിധിക്ക് മെറീനാബീച്ചിൽ അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കണമെന്ന് സി പി ഐ എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു . ഒമർ അബ്ദുല്ല . മമത ബാനർജി നടന്മാരായ രജനികാന്ത് , വിശാൽ തുടങ്ങിയവരും കരുണാനിതക്ക് മെറീനയിൽ അന്ത്യ വിശ്രമമൊരുക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു

You might also like

-