കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം നാളെ
നരേന്ദ്ര മോദി ഗുരുദാസ്പൂരിലെ ദേരാ ബാബ നാനാക് ഗുരുദ്വാരക്കടുത്തുള്ള ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. പാകിസ്താനിലെ കര്‍താര്‍പൂര്‍ സാഹിബില്‍ നിന്നുള്ള പാത പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും
ഡൽഹി :സിഖ് തീർഥാടക കേന്ദ്രമായ പാകിസ്ഥാനിലെ കർതാര്‍പൂർ സാഹിബിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ഉദ്ഘാടനം നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്പൂരിലെ ദേരാ ബാബ നാനാക് ഗുരുദ്വാരക്കടുത്തുള്ള ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. പാകിസ്താനിലെ കര്‍താര്‍പൂര്‍ സാഹിബില്‍ നിന്നുള്ള പാത പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും.സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 550ആം ജന്മദിനത്തിന് മുന്നോടിയായാണ് ഇടനാഴി തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. ഒരു ദിവസം 5000 തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കുമെന്നാണ് പാകിസ്ഥാന്‍ പറഞ്ഞിരിക്കുന്നത്. ഗുരുദ്വാര സന്ദര്‍ശിക്കുന്നവരില്‍ നിന്നും 20 ഡോളര്‍ ചാര്‍ജ് ഈടാക്കാനാണ് പാക് തീരുമാനം.സന്ദര്‍ശനം സൗജന്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളുകയായിരുന്നു. കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെയുള്ള ആദ്യ യാത്രയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, നവജ്യോത് സിങ് സിദ്ദു തുടങ്ങിയവരും പങ്കെടുക്കും.